US
  • inner_social
  • inner_social
  • inner_social

ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും സ്വീകരിച്ചതിനെ തുടർന്ന് ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതായി ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചു.മറ്റ് വലിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ മുതിർന്നവർ ന്യൂയോർക്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യൂമോ വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയെന്ന പ്രഖ്യാപനം വെടിക്കെട്ട് നടത്തി ആളുകൾ ആഘോഷമാക്കി.വാണിജ്യ സാമൂഹ്യ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റി. തൊഴിലിടങ്ങളിൽ വാക്സിൻ എടുത്ത തൊഴിലാളികൾക്ക് ഇനി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യേണ്ടതില്ല. വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം. പൊതു ഗതാഗതം, ആരോഗ്യസംവിധാനം എന്നിവിടങ്ങളിൽ കേന്ദ്രം ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ബാക്കിനിൽക്കുന്നുണ്ട്. സ്കൂളുകൾ, സബ്‌വേകൾ, വലിയ വേദികൾ, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ജയിലുകൾ തുടങ്ങിയവായിൽ മാസ്ക് ധരിക്കുന്നത് തുടരും. തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം ന്യൂയോർക്കിലെ 20 ദശലക്ഷം താമസക്കാരിൽ പകുതി പേർക്കും പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. എന്നാൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ചില നിയന്ത്രണങ്ങളുണ്ടാകും