ഇറാഖിലേയും സിറിയയിലെയും യുഎസ് സൈനികർക്കെതിരെ നടന്ന ആക്രമണങ്ങളോട് ഇറാന് ബന്ധമുണ്ടെന്ന അമേരിക്കൻ ആരോപണത്തെ ഇറാൻ ശനിയാഴ്ച്ച പാടെ നിഷേധിച്ചു. ഇറാന്റെ സഹായത്തോടെ സിറിയയിലും ഇറാഖിലും യു എസിനെതിരെ പദ്ധതിയിടുന്ന വ്യോമാക്രമണത്തെ തടയണമെന്ന് യു എസ് യുഎൻ സുരക്ഷാ സമിതിയോട് കഴിഞ്ഞ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങൾക്ക് വസ്തുതാപരമായി യാതൊരടിസ്ഥാനവുമില്ലെന്ന് ഇറാന്റെ യു എസ് പ്രതിനിധി മാജിദ് തക്ത് രാവഞ്ചി ആവർത്തിച്ചു പറഞ്ഞു.
ഇറാഖിൽ യു എസ് സേനക്കെതിരായി ഡ്രോൺ , റോക്കറ്റ് പോലുള്ള വ്യോമാക്രമണങ്ങൾ വർദ്ദിച്ചതായി യു എസ് യുഎന്നിനെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളൊന്നും നിയപരമായി സാധുതയുള്ളവയല്ലെന്നും അർട്ടിക്കിൾ 51 ന്റെ ഒരു ഏകപക്ഷീയമായ വ്യാഖ്യാനം മാത്രമാണെന്നും രാവിഞ്ചി പറഞ്ഞു. ആമേരിക്കയുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ പച്ചയായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.