കോവിഡ്-19: ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയിൽ 32 ദശലക്ഷം സ്ത്രീകൾക്ക് ഭക്ഷണ ലഭ്യതക്കുറവുണ്ടായെന്ന് റിപ്പോർട്ട്

കഴിഞ്ഞ വർഷം കോവിഡ് -19 പ്രേരിപ്പിച്ച ലോക്ക്ഡൌൺ കാലത്ത് പത്തിൽ ഒരാൾ അല്ലെങ്കിൽ ഇന്ത്യയിലെ 32 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് ഭക്ഷണ ലഭ്യതക്കുറവ് ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് . ‘സോഷ്യൽ ഇംപാക്ട് അഡ്വൈസറി’ ഗ്രൂപ്പായ ‘ഡാൽബെർഗ്’ നടത്തിയ ‘ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള വീടുകളിലെ സ്ത്രീകളിൽ കോവിഡ് -19 ന്റെ സ്വാധീനം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ബീഹാർ, ഗുജറാത്ത്, കർണാടകം, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലുങ്കാന, ഉത്തർ പ്രദേശ് , വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലായി 15,000 ത്തോളം സ്ത്രീകളുടെയും 2,300 പുരുഷന്മാരുടെയും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചുള്ളതാണ്. ഈ പകർച്ചവ്യാധികൾ സ്ത്രീകളുടെ പോഷക വെല്ലുവിളികളെ വളരെ അധികം വർദ്ധിപ്പിക്കുകയുണ്ടായി. അതോടൊപ്പം 16% പേർക്ക് ആർത്തവ പാഡുകൾ ലഭ്യമായിരുന്നില്ലെന്നും 33% ത്തിൽ കൂടുതൽ സ്ത്രീകൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങൾ ആക്സസ് ചെയ്യാൻ കഴിഞ്ഞിരിക്കുന്നില്ലെന്നും റിപ്പോട്ടിൽ ചൂണ്ടി കാണിക്കുന്നു.

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കനത്ത സാമ്പത്തിക നഷ്ടവും ശമ്പളമുള്ള ജോലികളുടെ എണ്ണത്തിൽ മന്ദഗതിയും ഉണ്ടായിരുന്നു. കോവിഡ് മഹാമാരിക്ക് മുമ്പ് ജോലി ചെയ്തിരുന്നവർ 24 ശതമാനം സ്ത്രീകൾ മാത്രമാണ്, എന്നിട്ടും ജോലി നഷ്ടപ്പെട്ടവരിൽ 28 ശതമാനവും സ്ത്രീകളാണ്. പുരുഷന്മാരെ അപേക്ഷിച്ച് ഇതുവരെ ജോലികൾക്കുള്ള ശമ്പളവും ലഭിച്ചിട്ടില്ല. അതേസമയം, സർക്കാർ പദ്ധതികളായ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ (12 ദശലക്ഷം), ജൻധൻ (100 ദശലക്ഷം), പി‌ഡി‌എസ് (180 ദശലക്ഷം) എന്നിവ പ്രതിസന്ധി ഘട്ടത്തിൽ സ്ത്രീകളെ പിന്തുണച്ചിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.