“ജീവിതം ഒരു ധീര സാഹസികതയാണ്, അല്ലെങ്കിൽ ഒന്നുമല്ല”: ബുർജ് ഖലീഫ കാൽ കീഴിലാക്കിയ ധീര വനിത നിക്കോൾ സ്മിത്ത് ലുവിക്ക്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയായ ദുബായ് ബുർജ് ഖലീഫ കാൽ കീഴിലാക്കിയ ധീര വനിത. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു ഇവർ. അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്സിന്റെ ക്യാബിൻ ക്രൂ യൂണിഫോം അണിഞ്ഞു കൊണ്ട് കയ്യിൽ പോസ്റ്റാറുകളുമായി കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന എയർഹോസ്റ്റസായി പരസ്യ ചിത്രത്തിൽ വന്നത് നിക്കോൾ സ്മിത്ത് ലുവിക്ക് എന്ന യുവതിയായിരുന്നു.

സാഹസികത വളരെയേറെ ഇഷ്ടപ്പെടുന്ന നിക്കോൾ ഒരു ഡ്രൈവിങ് പരിശീലക കൂടിയാണ്.17000തിലധികം ഇൻസ്റ്റാഗ്രാം ഫോള്ളോവേഴ്സ് ഉള്ള ഇവർ ബയോയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ‘ലോക സഞ്ചാരി, സ്‌കൈ ഡൈവർ, യോഗ പരിശീലക, സാഹസിക എന്നിങ്ങനെയാണ്. താൻ ഏറെ സ്നേഹിക്കുന്ന ഹെല്ലെൻ കെല്ലറിന്റെ വിഖ്യാതമായ ഉദ്ധരണിയും ചേർത്തിരിക്കുന്നു.” ജീവിതം ഒരു സാഹസികതയാണ്, അല്ലെങ്കിൽ ഒന്നുമല്ല/”.

ഇതുവരെ ഉണ്ടായത്തിൽ ഏറ്റവും അത്ഭുതകരവും സാഹസീകവുമായ അനുഭവമെന്നാണ് പരസ്യ ചിത്രീകരണത്തെ കുറിച്ച് സ്മിത്ത് പറഞ്ഞത്. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന ബ്രിട്ടനിലേക്കുള്ള സർവീസ് പുണരാരംഭിച്ചതിന്റെ ഭാഗമായാണ് എമിറേറ്റ്സ് എയർലയിൻസ് പുതിയ പരസ്യ ചിത്രം പുറത്തു വിട്ടത്. ചിത്രത്തിന്റെ ആശയം വ്യത്യസ്തമായതിനാൽ തന്നെ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ദൃശ്യം ഗ്രീൻ മാറ്റിൽ എഡിറ്റ് ചെയ്തതാണെന്ന വിമർശനങ്ങൾക്ക് എമിറേറ്റ്സ് തന്നെ മറുപടിയുമായി രാഗത്തെത്തിയിരുന്നു. യുവതിയും സഹപ്രവർത്തകരും ബുർജ് ഖലീഫയുടെ മുകളിൽ കയറുന്നതും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെയുമായ വീഡിയോ പങ്കു വെച്ചുകൊണ്ടാണ് എമിറേറ്റ്സ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. പ്രത്യേക എഫക്റ്റുകൾ ഒന്നും ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല.