കോവിഡ് പ്രതിസന്ധികൾക്കിടയിൽ അക്വാമാൻ 2, ജോൺ വിക്ക് 4,അടക്കം പ്രധാന ബ്ലോക്ക്ബസ്റ്ററുകൾ ചിത്രീകരണം ആരംഭിക്കുന്നു

കോവിഡ് പ്രതിസന്ധി മൂലമുള്ള ബോക്സോഫീസിന്റെ അവസ്ഥയെപ്പറ്റി അനിശ്ചിതത്വമുണ്ടെങ്കിലും സ്റ്റുഡിയോകൾ പല പ്രമുഖ ടെന്റ്പോൾ സിനിമകളുടെയും നിർമ്മാണത്തിലേക്ക് കടക്കുകയാണ്. ഹോളിവുഡിൽ ശ്രദ്ധേയമായ നാല് ബ്ലോക്ക്ബസ്റ്ററുകൾ തിങ്കളാഴ്ച ചിത്രീകരണം ആരംഭിച്ചു. 2022 ഡിസംബർ 16 ന് തിയേറ്ററുകളിൽ എത്തുന്ന “ അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിംഗ്ഡം ” റിലീസിന് 18 മാസം മുമ്പാണ് നിർമ്മാണത്തിലേക്ക് കടക്കുന്നത്. 2018 ലെ “അക്വാമാൻ” എന്ന സിനിമയുടെ മേക്കർ ജെയിംസ് വാൻ, രണ്ടാം ഭാഗം “അക്വാമാൻ” ചിത്രീകരണം ആരംഭിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു ഐസ് ഗുഹയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ലയൺസ്‌ഗേറ്റ് “ജോൺ വിക്ക്: ചാപ്റ്റർ 3 – പാരബെല്ലം” ത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ അവരുടെ നാലാമത്തെ ചിത്രം വരെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. നാലാമത്തെയും അഞ്ചാമത്തെയും അധ്യായങ്ങൾ തുടർച്ചയായി ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ COVID-19 പാൻഡെമിക് അതിനെ ഒരു വർഷം തള്ളി നീക്കി. “ജോൺ വിക്ക്: ചാപ്റ്റർ 4” 2022 മെയ് 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും -ചിത്രം ഇപ്പോൾ നിർമ്മാണത്തിലാണെന്ന് ലയൺസ്ഗേറ്റ് പ്രഖ്യാപിച്ചു.“ജോൺ വിക്ക്” ന്റെ ഓരോ അധ്യായങ്ങളും റിലീസിനു ഒരു വർഷത്തിനു മുന്നേ ചിത്രീകരണം ആരംഭിച്ചിട്ടുള്ളതാണ്. ആ പതിവിനു ഇളക്കം തട്ടാതെ “ജോൺ വിക്ക്: ചാപ്റ്റർ 4” 11 മാസത്തിനുള്ളിൽ തിയേറ്ററുകളിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഫ്രാൻസ്, ജർമ്മനി, ന്യൂയോർക്ക് സിറ്റി, ജപ്പാൻ എന്നിവിടങ്ങളിൽ ഈ വേനൽക്കാലത്ത് സിനിമയുടെ പ്രൊഡക്ഷൻ ആരംഭിക്കും.

ഗ്രീസിലെ മെഡിറ്ററേനിയൻ തീരങ്ങളിൽ “ നൈവ്സ് ഔട്ട് 2 ” ന്റെ നിർമ്മാണം ആരംഭിച്ചതായി റിയാൻ ജോൺസൺ തിങ്കളാഴ്ച രാവിലെ പ്രഖ്യാപിച്ചു . വാർണർ ബ്രദേഴ്സിന് “അക്വാമാൻ” പോലെ, “നൈവ്സ് ഔട്ട്” നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതാണ്. “നൈവ്സ് ഔട്ട് 2 ”ന്റെയും “നൈവ്സ് ഔട്ട് 3 ” യുടെയും റൈറ്റ്സ് സ്ട്രീമിംഗ് സർവീസ് കഴിഞ്ഞ മാർച്ചിൽ 450 മില്യൺ ഡോളറിന് വാങ്ങിയിരുന്നു. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വടക്കുകിഴക്കൻ പെലോപ്പൊന്നീസ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സമ്പന്ന ദ്വീപായ സ്പെറ്റ്സസ്, ഗ്രീക്ക് റിവിയേര എന്നറിയപ്പെടുന്ന പ്രദേശത്തെ പോർട്ടോ ഹെലി എന്നിവയാണ് ഷൂട്ടിംഗ് സ്ഥലങ്ങൾ. ജൂലൈ അവസാനമോ ഓഗസ്റ്റോ മാസത്തോടെ ഗ്രീസിൽ ചിത്രീകരണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസിൽ നെറ്റ്ഫ്ലിക്സ് നോഹ ബാംബാച്ചിന്റെ കോമഡി-ഡിസാസ്റ്റർ ചിത്രമായ “ വൈറ്റ് നോയ്സ് ” നിർമ്മാണവും ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ നിർമ്മാതാവായ ഉറി സിംഗർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . മുമ്പ് ഓസ്കാറിനായി നോമിനേറ്റ് ചെയ്ത “മാര്യേജ് സ്റ്റോറി”, “ദി മെയറോവിറ്റ്സ് സ്റ്റോറീസ് (ന്യൂ ആന്റ് സെലകറ്റഡ്)” എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സുമായുള്ള എഴുത്തുകാരന്റെയും സംവിധായകന്റെയും മൂന്നാമത്തെ ചിത്രമാണ് “വൈറ്റ് നോയ്സ്”. ചിത്രത്തിൽ ഗ്രെറ്റ ഗെർവിഗ്, ആദം ഡ്രൈവർ, ജോഡി ടർണർ-സ്മിത്ത് എന്നിവർ അഭിനയിക്കും.