‘ക്രിസ്റ്റിൻ എറിക്‌സൺ ജീവിതത്തിലേക്ക്’: ആശ്വാസത്തോടെ ഫുട്ബാൾ ആരാധകർ

ഹാർട്ട് സ്റ്റാർട്ടിങ് മെഷീന്റെ വിജയകരമായ ഓപ്പറേഷന് ശേഷം ക്രിസ്റ്റ്യൻ എറിക്സനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 29 കാരനായ ഡെൻമാർക്ക് മിഡ്ഫീൽഡറിന് ശനിയാഴ്ച കോപ്പൻഹേഗനിൽ ഫിൻ‌ലാൻഡിനെതീരെയുള്ള മത്സരത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ചിരുന്നു. ആദ്യപകുതി പുരോഗമിക്കുന്നതിനിടെ ഫിൻലൻഡ് ബോക്സിനു സമീപം സഹതാരത്തിൽനിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെ എറിക്സൻ തളർന്നുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ താരത്തിന്റെ നില മെച്ചപ്പെട്ടു. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ മിഡ്ഫീൽഡറാണ് എറിക്സൻ.

ഉടനെ തന്നെ ഒരു ഡീഫിബ്രില്ലേറ്റർ ഉപയോഗിച്ച് പ്രഥമശൂശ്രൂഷ നൽകുകയുണ്ടായി. അദ്ദേഹത്തിന് ഒരു ഐസിഡി (ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡിഫിബ്രില്ലേറ്റർ) ഘടിപ്പിച്ചിരുന്നതായി ഡാനിഷ് ടീം ഡോക്ടർ മോർട്ടൻ ബോസെൻ മുമ്പ് പറഞ്ഞിരുന്നു. ആസ്വഭാവിക ഹൃദയ താളം നിയന്ത്രിക്കുന്നതിന് ത്വക്കിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന നേർത്ത വയറുകൾ വഴി ഹൃദയവുമായി ബന്ധിപ്പിക്കുന്ന, വൈദ്യുത പൾസുകൾ അയയ്ക്കുന്ന ഒരു ചെറിയ ഉപകരണമാണ് ഒരു ഐസിഡി. അതിനിടെ എല്ലാവരുടെയും ആശംസകൾക്ക് നന്ദി പറയുകയും താൻ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ക്രിസ്റ്റ്റ്യാൻ എറിക്‌സൺ ഓൺലൈൻ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നവമാധ്യമങ്ങളിലൂടെ താരങ്ങളും ആരാധകരും എറിക്സണ് പിന്തുണ അറിയിച്ചിരുന്നു.