ഇന്ത്യയിലെ ബുദ്ധ അമ്പലങ്ങളിൽ പടർന്ന് കോവിഡ്: ബിബിസി റിപ്പോർട്ട്

ഇന്ത്യയിലെ രണ്ടാം തരംഗം കോവിഡ് വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ ബുദ്ധിസ്റ്റ് പ്രദേശങ്ങളിൽ പടർന്നുപിടിച്ചതായി ബി ബി സി റിപ്പോട്ട് ചെയ്യുന്നു. നൂറുകണക്കിന് ബുദ്ധസന്യാസിമാർ ഒരുമിച്ചാണ് ഇവിടങ്ങളിൽ പഠിക്കുകയും ഭക്ഷണം കഴിക്കുകയും ജീവിക്കുകയും ചെയ്യുന്നത്. അത് കൊണ്ട് തന്നെ വൈറസ് വ്യാപനവും രൂക്ഷമാണെന്നു ബി ബി സി ചൂണ്ടി കാണിക്കുന്നു.

ആതിനാൽ തന്നെ ഈ കോവിഡ് ബാധ പടരുന്നതിൽ നിന്നു തടയുക എന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ ഇതുവരെ 30 ദശലക്ഷത്തോളം കേസുകളും 380,000 ൽ അധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.