ഇന്ത്യൻ യാത്രക്കാർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന 10 രാജ്യങ്ങൾ

ഇന്ത്യൻ യാത്രക്കാർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന 10 രാജ്യങ്ങൾ

കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി ഇന്ത്യ പൊരുതിക്കൊണ്ടിരിക്കുമ്പോൾ, പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇന്ത്യൻ യാത്രക്കാരെ പ്രവേശിക്കുന്നത് നിയന്ത്രിച്ചു. കേസുകൾ ഇപ്പോൾ കുറയുന്നുണ്ട്. എങ്കിലും മൂന്നാം തരംഗത്തിന്റെ ഭീഷണി വലിയ തോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ജാഗ്രതയോടെ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. ചില വിദേശ രാജ്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി ഇപ്പോൾ ഇന്ത്യൻ യാത്രക്കാർക്കായി തുറന്നിരിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഒന്നുകിൽ നെഗറ്റീവ് ആർടി-പി‌സി‌ആർ റിപ്പോർട്ട് നൽകുകയോ അല്ലെങ്കിൽ അവിടെ ക്വാറന്റീനു വിധേയമാകുകയോ ചെയ്യേണ്ടതുണ്ട്.

ഇന്ത്യൻ‌ യാത്രക്കാർ‌ക്കായി തുറന്നിരിക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക

റഷ്യ

ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. അടുത്തിടെയാണ് റഷ്യയിൽ വിമാനമാർഗമുള്ള യാത്രകൾ അനുവദിച്ചു തുടങ്ങിയത്. യാത്രക്കാർ‌ എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ‌ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. ആന്റിബോഡി പരിശോധനകൾ സ്വീകരിക്കുന്നതല്ല.

ടർക്കി

തുർക്കിയിലേക്കുള്ള യാത്രയ്ക്ക് നെഗറ്റീവ് പിസിആർ പരിശോധന ഫലം നടത്തേണ്ടത് നിർബന്ധമാണ്. അവരുടെ വിമാനത്തിൽ കയറുന്നതിന് മുന്പ് 72 മണിക്കൂറിനകത്ത് ടെസ്റ്റ് ചെയ്തിരിക്കണം. തുർക്കി അധികൃതർ നിർണ്ണയിക്കുന്ന സ്ഥലങ്ങളിൽ യാത്രക്കാർക്ക് 14 ദിവസത്തേക്ക് ക്വാറന്റീനു വിധേയമാകേണ്ടിവരും.അതിനോടൊപ്പം തന്നെ യാത്രക്കാരിൽ പിസിആർ പരിശോധന ക്രമരഹിതമായും cചെയ്യുന്നതാണ്.

ഐസ്‌ലാന്റ്

എല്ലാ യാത്രക്കാർക്കും ഇപ്പോൾ ഐസ്‌ലാന്റ് സന്ദർശിക്കാം.  നെഗറ്റീവ് പിസിആർ പരിശോധനക്കു പകരം അണുബാധയുടെയും ഭേതപ്പെട്ടതിന്റെയും തെളിവ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (ഇന്ത്യയുടെ കാര്യത്തിൽ കോവിഷീൽഡ്) ഹാജരാക്കിയാലും മതിയാകും. എല്ലാ യാത്രക്കാരും എത്തിച്ചേരുമ്പോൾ നിർബന്ധമായും കോവിഡ് സ്ക്രീനിംഗിന് വിധേയമാക്കേണ്ടതുണ്ട്. അഞ്ച് ദിവസത്തിന് ശേഷം മറ്റൊരു പരിശോധന നടത്തുന്നതുവരെ യാത്രക്കാർ ക്വാറന്റീനു വിധേയമാകേണ്ടതുമുണ്ട്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ കാലാവധി അവസാനിക്കും.

സെർബിയ

ഇന്ത്യൻ യാത്രക്കാർക്കായി സെർബിയയുടെ വാതിലുകളും തുറന്നിട്ടുണ്ട്. എന്നാൽ, മിക്ക രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, യാത്രക്കാർ 72 മണിക്കൂറിനു പകരം പ്രവേശനത്തിന് 48 മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് പിസിആർ പരിശോധന റിപ്പോർട്ട് നൽകണമെന്ന് സെർബിയ ആവശ്യപ്പെടുന്നു.

ഈജിപ്ത്

ഈജിപ്ത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചെങ്കിലും ഇന്ത്യക്കാർക്ക് ഇപ്പോൾ ഈജിപ്തിലേക്ക് പ്രവേശനാനുമതി ഉണ്ട് . എന്നിരുന്നാലും, എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ‌ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത് വരെ യാത്രക്കാർ അവരുടെ താമസ സ്ഥലത്ത് ക്വാറന്റീനു വിധേയമാകണം.

ഉസ്ബെക്കിസ്ഥാൻ

ഈ വർഷം ഉസ്ബെക്കിസ്ഥാനിൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുന്നുവെങ്കിൽ എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നൽകുകയും ഒപ്പം 14 ദിവസത്തേക്ക് ക്വാറന്റീനു വിധേയമാകേണ്ടതുമുണ്ട്.

അഫ്ഗാനിസ്ഥാൻ 

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യുന്നതിനായി, 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നിരുന്നാലും, തലസ്ഥാന നഗരത്തിൽ COVID കേസുകൾ വർദ്ധിക്കുന്നതിനാൽ അടുത്ത ഏതാനും ആഴ്ചകൾ യാത്രക്കാർ കാബൂളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

ദക്ഷിണാഫ്രിക്ക

എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ടോട് കൂടി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. റിപ്പോർട്ടുകൾ സമർപ്പിക്കാത്ത പക്ഷം എത്തുന്നവർ സ്വന്തം ചെലവിൽ സ്വയം ക്വാറന്റീനു വിധേയമകേണ്ടതുണ്ട്.

കോസ്റ്റാറിക്ക

വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടി-പിസിആർ പരിശോധന റിപ്പോർട്ടോ ഇല്ലാതെ ഇന്ത്യക്കാർക്ക് ഇപ്പോൾ കോസ്റ്റാറിക്കയിലേക്ക് പോകാം. എന്നിരുന്നാലും മഴക്കാടുകളുള്ള മധ്യ അമേരിക്കൻ രാജ്യത്തെത്തുമ്പോൾ യാത്രക്കാർ ഹെൽത്ത് പാസ് ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

മൗറീഷ്യസ്

നിങ്ങൾക്ക് മൗറീഷ്യസിലേക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ, കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. കാരണം റിപ്പോർട്ടുകൾ പ്രകാരം 2021 ജൂലൈ 15 ന് ശേഷമാണ് ദ്വീപ് അന്തർദ്ദേശീയ യാത്രക്കാർക്കായി തുറക്കാൻ പോകുന്നത്. യാത്രക്കാർക്ക് കോവിഡ് ടെസ്റ്റും തുടർന്ന് 14 ദിവസത്തെ ക്വാറന്റീനും വിധേയമകേണ്ടതുണ്ട്.