ഇന്ത്യയുടെ മൂന്നാമത്തെ കോവിഡ് -19 തരംഗം ഒക്ടോബറോടെ എത്തിയേക്കാമെന്ന് റിപ്പോർട്ട്

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ജൂൺ 3 മുതൽ 17 വരെ നടത്തിയ സ്നാപ്പ് സർവേയിൽ, 40 ആരോഗ്യ സംരക്ഷണ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, എപ്പിഡെമിയോളജിസ്റ്റുകൾ, ലോകമെമ്പാടുമുള്ള പ്രൊഫസർമാർ എന്നിവരുമായി നടത്തിയ അഭിമുഖത്തിൽ, 85 ശതമാനത്തിലധികം പേർ ഒക്ടോബറിൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. മൂന്നാം തരംഗത്തെ രണ്ടാം തരംഗത്തേക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകുമെന്നാണ് 70% ൽ കൂടുതൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും കോവിഡ് കുറഞ്ഞത് ഒരു വർഷമെങ്കിലും പൊതുജനാരോഗ്യ പ്രശ്‌നമായി തന്നെ തുടരും. 40 വിദഗ്ധരിൽ 26 പേർ കുട്ടികൾ കൂടുതൽ അപകടത്തിലാകുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ബാക്കി 14 പേർ ഇത് അങ്ങനെയല്ലെന്ന് അഭിപ്രായപ്പെട്ടു.

രണ്ടാമത്തെ കോവിഡ് -19 തരംഗം ഏപ്രിൽ-മെയ് മാസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഈ കാലയളവിൽ രാജ്യം റെക്കോർഡ് കേസുകളും മരണങ്ങളും രേഖപ്പെടുത്തി. വാക്സിനുകൾ, ഓക്സിജൻ, മരുന്നുകൾ, ആശുപത്രി കിടക്കകൾ എന്നിവയുടെ കുറവും രണ്ടാമത്തെ തരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നിരുന്നാലും  സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണ നടപടികൾ കാരണം അതിനുശേഷം ദൈനംദിന കേസുകളും മരണങ്ങളും നന്നായി തന്നെ കുറയുന്നു. കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയും ഒരു പരിധിവരെ സ്വാഭാവിക പ്രതിരോധശേഷി ആളുകൾ കൈവരിക്കുമെന്നതിന്നാലും മൂന്നാം  തരംഗം കൂടുതൽ നിയന്ത്രണാതീതമായിരിക്കും എന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.