കോവിഡ് അപകടസാധ്യതയെ മുൻനിർത്തി യൂറോ 2020 ഫൈനലിനെ വിമർശിച്ച് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞർ

ഞായറാഴ്ച ലണ്ടനിൽ നടന്ന യൂറോ 2020 ഫുട്‌ബോൾ ഫൈനലിൽ മാസ്ക് ഉപയോഗിക്കാതെ ജനക്കൂട്ടം പാടുന്നതും ശബ്ദമുയർത്തുന്നതും കാണുന്നത് വിനാശകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞർ പറഞ്ഞു. ഡെൽറ്റ വേരിയന്റ് ഉൾപ്പെടെ കോവിഡ് -19 പ്രക്ഷേപണത്തിന് ഇത് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു അവർ. വാക്സിനേഷൻ നിരക്ക് ഉയർന്ന തോതിൽ തന്നെ നിൽക്കുമ്പോളും ഇംഗ്ലണ്ടിൽ കോവിഡ് അണുബാധകൾ വർദ്ധിച്ചുവരികയാണ്. ജൂൺ മാസത്തിൽ, യുകെയിൽ വെംബ്ലി കോവിഡ് -19 കാരണം അവസാന ഘട്ടം കളി താൽക്കാലികമായി നിർത്തി വെക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഇവന്റ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജൂലൈയിൽ ഫൈനൽ ഉൾപ്പെടെ മൂന്നു ഗെയിമുകൾ നടത്തുനനത്തിനായി 90,000 ശേഷിയുള്ള സ്റ്റേഡിയത്തിന്റെ 75% വരെ തുറക്കാൻ അനുവദിക്കുന്നതിന് യുവേഫയുമായി യു കെ ഒരു കരാർ രൂപീകരിച്ചിരുന്നു.

പകർച്ചവ്യാധി സമയത്ത്‌ ഒത്തുചേരലുകളുടെ സുരക്ഷയെ വിലയിരുത്താൻ രൂപകൽപ്പന ചെയ്ത ഈ ERP പ്രവേശന വ്യവസ്ഥയായി നെഗറ്റീവ് റാപ്പിഡ് ടെസ്റ്റ് റിസൽറ്റ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ യുകെയിൽ ഉപയോഗിക്കുന്ന ഇന്നോവ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ രോഗബാധിതനായ വ്യക്തിക്ക് കുറഞ്ഞ അളവിൽ വൈറസ് ഉള്ളപ്പോൾ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നതിൽ അത്ര വിശ്വാസയോഗ്യമല്ല. കൊറോണ വൈറസ് കേസുകൾ വർദ്ദിക്കുന്നതിന് ടൂർണമെന്റ് കാണികൾ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60,000 ആരാധകരെ വെംബ്ലിയിലേക്ക് അനുവദിക്കാനുള്ള തീരുമാനത്തെ “ദുരന്തത്തിനുള്ള പാചകക്കുറിപ്പ്” എന്നാണ് യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി വിശേഷിപ്പിച്ചത്. യൂറോ കപ്പ് ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു.