ആരോഗ്യ പ്രവർത്തകർ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ നിന്ന് ദുബായിൽ എത്തി

യുഎഇ ഏർപ്പെടുത്തിയ കോവിഡുമായി ബന്ധപ്പെട്ട ഫ്ലൈറ്റ് സസ്പെൻഷൻ കാരണം ഇന്ത്യയിൽ കുടുങ്ങിയ ദുബായിലെ സുലേഖ ആശുപത്രിയിലെ 95 ആരോഗ്യ പ്രവർത്തകർ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) പ്രത്യേക അംഗീകാരത്തെ തുടർന്ന് രാജ്യത്ത് തിരിച്ചെത്തി. കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ കുടുങ്ങിപ്പോയ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരെ ബാച്ചുകളായി തിരികെ കൊണ്ടുപോകാൻ ഡിഎച്ച്എ പ്രത്യേക അനുമതി നൽകിയിരുന്നു. വിസ കാലഹരണപ്പെടലും സാമ്പത്തിക പ്രതിബദ്ധതയും നീണ്ട യാത്രാ നിയന്ത്രണങ്ങലുമെല്ലാം ജീവനക്കാർക്കിടയിൽ വലിയ ഉത്കണ്ഠയുണ്ടാക്കിയിരുന്നു.

തങ്ങളുടെ ഫലപ്രദമായ ആശയവിനിമയവും ആരോഗ്യ അതോറിറ്റികളുമായും എയർലൈനുകളുമായും സ്റ്റാഫുകളുമായും ഉള്ള ഏകോപനത്തിലൂടെയും യു‌എഇയിലേക്കുള്ള തങ്ങളുടെ ജീവനക്കാരുടെ യാത്ര സുഗമമാക്കാൻ സാധിച്ചു എന്ന് സുലേഖ ഹെൽത്ത് കെയർ ഗ്രൂപ്പിലെ മാനവ വിഭവശേഷി സീനിയർ ഡയറക്ടർ വിജയ സെൻ പറഞ്ഞു. വിമാനത്തിൽ കയറുന്നതിന് മുമ്പ് എല്ലാ സ്റ്റാഫ് അംഗങ്ങളും മെഡിക്കൽ പരിശോധന ആവശ്യകതകൾ പാലിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ സ്റ്റാഫുകളുടെ താമസസ്ഥലം ഹോം ക്വാറൻറൈനിനായി ക്രമീകരിചീട്ടുണ്ട്