പ്രവാസികളെ യുഎഇയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യൻ വിമാനത്താവളങ്ങൾ ദ്രുത വേഗത്തിൽ പിസിആർ ടെസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പലതും ഈ സംവിധാനം നിലവിൽ ഉള്ളവയാണ്. മറ്റുള്ള വിമാനത്താവളങ്ങൾ ഈ സംവിധാനം ഒരുക്കുന്നതിനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മൂന്നിലൊന്ന് വിമാനത്താവളങ്ങൾ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ മേൽനോട്ടത്തിൽ ദുബായിലേക്ക് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച എമിറേറ്റ്സ് പുറത്തിറക്കിയ കോവിഡ് 19 – റാപ്പിഡ് പിസിആർ പരിശോധന ഉൾപ്പെടുന്ന പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, ജൂൺ 23 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതിനായി ഈ വിമാനത്താവളങ്ങൾ ഇപ്പോൾ ഓവർടൈം പ്രവർത്തിക്കുകയാണ്. ഉദാഹരണത്തിന് യുഎഇയിൽ ഇന്ത്യൻ പ്രവാസി ജനസംഖ്യയുടെ 65 ശതമാനം വരുന്ന പ്രവാസികളുടെ സംസ്ഥാനമായ കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ബുധനാഴ്ച ദുബായിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് പിസിആർ ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ എല്ലായിടത്തും ശക്തമായി പ്രവർത്തിക്കുകയാണെന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേഷൻ ഹെഡ് രാജേഷ് പൊതുവാൾ പറഞ്ഞു.
കേരളത്തിലെ പോലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പിസിആർ പരിശോധനാ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനായി സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഫ്ലൈറ്റ് സർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കുമ്പോൾ പുതിയ നടപടിക്രമങ്ങൾ എങ്ങനെ പാലിക്കുമെന്ന് ഇന്ത്യയിലെയും ദുബായിലെയും ട്രാവൽ ഏജന്റുമാർക്ക് ആശങ്കയുണ്ടെങ്കിലും, എല്ലാ നടപടിക്രമങ്ങളും ഉചിതമായ കോവിഡ് ചട്ടങ്ങൾ പാലിച്ച് തന്നെ ആകുമെന്ന് ഇന്ത്യൻ എയർപോർട്ട് അതോറിറ്റിക്ക് ആത്മവിശ്വാസമുണ്ട്.