US
  • inner_social
  • inner_social
  • inner_social

അമേരിക്കന്‍ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി വെൻ‌ഡി ഷെർമാന്‍ ചൈനയിൽ; കൂടിക്കാഴ്ച ഇരു രാജ്യവും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ

ഉഭയകക്ഷി ബന്ധമടക്കം ചര്‍ച്ച ചെയ്യാൻ അമേരിക്കന്‍ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി വെൻ‌ഡി ഷെർമാന്‍ ചൈനയിലെത്തി. തിയാന്‍ജിനിലെ ഹോട്ടലില്‍ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായും സഹമന്ത്രി ഷി ഫെന്‍​ഗുമായും കൂടിക്കാഴ്ച നടത്തിരണ്ട് മാസത്തിനുള്ളിൽ ഏഷ്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനത്തിന്റെ ഭാഗമായി ജപ്പാൻ, ദക്ഷിണ കൊറിയ, മംഗോളിയ എന്നീ രാജ്യങ്ങളുടെ സന്ദർശനത്തിനൊടുവിലാണ് ഷെർമാന്റെ സന്ദർശനം.

ഇരു രാജ്യവും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. പ്രത്യേകിച്ച് ഏതെങ്കിലും വിഷയത്തില്‍ ഊന്നിയല്ല ചര്‍ച്ചയെന്നും കൂടുതല്‍ ഉന്നതതല കൂടിക്കാഴ്ചകള്‍ക്കുള്ള വഴിതുറക്കുന്നതിനാണ് ശ്രമമെന്നുമാണ് വൈറ്റ്ഹൗസ് പ്രതികരിച്ചത്.

മത്സരം വലിയ പ്രതിസന്ധികളിലേക്ക് നീങ്ങാതിരിക്കുകയാണ് ലക്ഷ്യമെന്നും യുഎസ് പറഞ്ഞു. ലോകപൊലീസ് ചമയുന്ന യുഎസ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മർദം ശക്തമാക്കുകയാണെന്ന് ശനിയാഴ്ച ഒരഭിമുഖത്തില്‍ വാങ് യി തുറന്നടിച്ചിരുന്നു. ഇത്തരം സമ്മര്‍ദങ്ങള്‍ ചൈനയോട്‌ വിലപ്പോകില്ലെന്നും മറ്റ് രാജ്യങ്ങളോട് ഏങ്ങനെ പെരുമാറണമെന്ന് യുഎസ് സ്വയം തിരിച്ചറിഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്രസമൂഹം അതവരെ പഠിപ്പിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻ‌പിങ്ങും ഒക്ടോബർ അവസാനം ഇറ്റലിയിൽ ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയേക്കും.