• inner_social
  • inner_social
  • inner_social

ഇന്ത്യക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടൻ, ഇനിമുതൽ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല

ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കൂടുതൽ നിയന്ത്രണങ്ങളിലും ബിട്ടൻ ഇളവുകൾ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ബ്രിട്ടനിൽ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല.

ഇത്തരക്കാർക്ക് തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കുകയും ചെയ്യാം. ഇന്ത്യക്കാരായ നിരവധി യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.

ഖത്തർ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളേയും ബ്രിട്ടൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ബ്രിട്ടനിൽ വലിയതോതിൽ ഇളവ് നൽകിയിരുന്നു.