യുകെ: ബാറ്റ്‌ലിയിലെയും സ്‌പെനിലെയും ബൈ ഇലക്ഷനിൽ ലേബർ പാർട്ടിയുടെ കിം ലീഡ്ബീറ്ററിന് ജയം

ബാറ്റ്‌ലിയിലെയും സ്‌പെനിലെയും ബൈ ഇലക്ഷനിൽ 323  വോട്ടിന് നേരിയ വിജയം കരസ്ഥമാക്കി ലേബർ പാർട്ടിയുടെ സ്ഥാനാർഥി കിം ലീഡ്ബീറ്റർ. സർക്കാരിന്റെ വ്യാജപ്രചാരണങ്ങളുടെ രാഷ്ട്രീയത്തിനുള്ളിൽ നിന്ന് വോട്ടർമാർ ശെരിയായ കാര്യങ്ങൾ കണ്ടു തുടങ്ങിയെന്ന് പാർട്ടി ലീഡർ കെയർ സ്റ്റാർമർ പറഞ്ഞു. 2015 ൽ വിജയിച്ച് 2016 ൽ തീവ്ര വലതു പക്ഷ വാദികളാൽ കൊല്ലപ്പെട്ട ജോ കോക്സിന്റെ സഹോദരിയാണ് കിം ലീഡ്ബീറ്റർ. 13296 വോട്ടുകളാണ് ലീഡ്ബീറ്ററിന് ലഭിച്ചത്.


പ്രചാരണ വേളകളിൽ ലീഡബീറ്ററിന് നേരിടേണ്ടി വന്ന ആക്രമങ്ങളെപ്പറ്റി സ്റ്റാർമർ സംസാരിക്കുകയുണ്ടായി. ദേഷ്യം കൊണ്ടും തെറ്റായ വിവരങ്ങളുടെ പ്രചാരണം കൊണ്ടും ഭീഷണിയായുമെല്ലാം ലീഡ്ബീറ്റർ ഉപദ്രവീക്കപ്പെട്ടു എന്ന് മധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ബാറ്റ്‌ലിയിലെയും സ്‌പെനിലെയും ആളുകൾ പ്രതീക്ഷക്കായാണ് വോട്ട് ചെയ്തത് എന്ന് 47 കാരിയായ ലീഡബീറ്റർ തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു ഒപ്പം എല്ലാവരോടുമുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തു