ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റിലെ ആദ്യ മലയാളി പെൺകുട്ടി, സന്ദർശിച്ചത് 150-ലധികം രാജ്യങ്ങൾ; താരമായി താര ജോർജ്

ആകാശയാത്രയിലൂടെ ആ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയ ഒരു പെൺകുട്ടിയുണ്ട് കേരളത്തിൽ. താര ജോർജ് എന്ന മലയാളിപ്പെൺകൊടി. താരയെ രണ്ടു രീതിയിൽ കേരളമറിയും. ഒന്ന്, വിഖ്യാത സംവിധായകൻ കെ.ജി ജോർജിന്റെയും സൽമയുടെയും മകൾ എന്ന നിലയിൽ. ഖത്തർ അമീറിന്റെ രാജകീയ വിമാനങ്ങളിലെ ആദ്യ മലയാളി കാബിൻ ക്രൂവാണ് ഈ പെൺകുട്ടി.

2005 ൽ എമിറേറ്റ്‌സ് എയർവേയ്‌സ് ക്യാബിൻ ക്രൂ ആയാണ് താര തന്റെ കരിയർ തുടങ്ങുന്നത്. . സെന്റ് തെരേസാസ് കോളജിലെ പഠനശേഷമാണ് താരയുടെ ഉള്ളിൽ ഫൈറ്റർ ജെറ്റിൽ പൈലറ്റ് ആകണമെന്ന മോഹം ഉദിച്ചത്. അതിനായി ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തെങ്കിലും കിട്ടിയില്ല. ഇനി എന്ത് എന്നുള്ള ചോദ്യമാണ് ഇവിടെ എത്തിച്ചതെന്നും ഫ്‌ളൈറ്റ് അറ്റന്റഡ് കരിയർ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും താര പറയുന്നു.

പിന്നീട് കാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുകയും എമിറേറ്റ്‌സ് എയർവേയ്‌സിൽ ജോലി കിട്ടുകയും ചെയ്തു. ഏഴു വർഷമാണ് ജോലി ചെയ്തത്. ഒരിക്കൽ മികച്ച പ്രവർത്തനത്തിനുള്ള നജ്മ് മെറിറ്റ് പുരസ്‌കാരം ലഭിച്ചു. പിന്നീടാണ് ഖത്തർ റോയൽ ഫ്‌ളൈറ്റിൽ നിന്ന് ഇന്റർവ്യൂ ഓഫർ വന്നത്. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. .അങ്ങനെ ഖത്തർ രാജാവിനും കുടുംബത്തിനുമൊപ്പം ലോകം മുഴുവൻ പറക്കാനുള്ള ഭാഗ്യമാണ് താരയ്ക്ക് ലഭിച്ചത്. ആദ്യം ഉള്ളിൽ പേടി തോന്നിയെങ്കിലും പിന്നീട് അമീർ പേരുവിളിച്ച് അഭിവാദ്യം ചെയ്യുന്നതു വരെയെത്തി പരിചയം എന്നും താര പറയുന്നു.

നൂറോളം രാജ്യങ്ങളാണ് രാജകുടുംബത്തോടൊപ്പം സന്ദർശിച്ചത്. അതിൽ പ്രധാന നഗരങ്ങൾ മാത്രമല്ല ചെറിയ ദ്വീപുകൾ വരെ ഉൾപ്പെടുന്നു.15 വർഷത്തോളം എമിറേറ്റ്സിലും ഖത്തറിലെരാജകുടുംബത്തിന്റെ ഫ്ലൈറ്റിലും ക്യാബിൻ ക്രൂവായി ജോലി ചെയ്ത താര കണ്ടത് ഒന്നും രണ്ടുമല്ല,150 ഓളം രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങൾ മുതൽ ‘ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങൾ വരെ അതിൽപ്പെടും.

15 വർഷത്തെ എയർലൈൻസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് കഴിഞ്ഞ രണ്ടു വർഷമായി താര ജോർജ് ഹോളിസ്റ്റിക് ആൻഡ് വെൽനെസ്സ് ഹെൽത്ത് കോച്ചായി പ്രവർത്തിക്കുന്നു.