സാങ്കേതിക രംഗത്തെ നിക്ഷേപ വിദഗ്ദ്ധരുടെ ലീപ് ടെക്നോളജി സമ്മേളനം സൗദിയില്‍ ഇന്ന് ആരംഭിക്കും

സാങ്കേതിക രംഗത്തെ നിക്ഷേപ വിദഗ്ദ്ധരുടെ ലീപ് ടെക്നോളജി സമ്മേളനം സൗദിയില്‍ ഇന്ന് ആരംഭിക്കും. റിയാദിലെ ഫ്രണ്ട് എക്സ്പൊ സെന്ററിൽ സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം വ്യാഴാഴ്ച്ചയാണ് അവസാനിക്കുക. സൗദി വിവര സാങ്കേതിക മന്ത്രാലയം, സൗദി സൈബര്‍ സെക്യൂരിറ്റി ഫെഡറേഷന്‍, യുഎഇ ആസ്ഥാനമായ ഐടി സര്‍വ്വീസസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സ്ഥാപനം എന്നിവർ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

50 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക നിക്ഷേപ രംഗത്തെ എഴുന്നൂറോളം വിദഗ്ധരാണ് ലീപ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, സാങ്കേതികവും പുതുമയുള്ളതുമായ സംരഭങ്ങള്‍ എന്നിവയിലും ഗഹനമായ ചര്‍ച്ചകള്‍ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംവാദങ്ങള്‍, സ്റ്റോറി ടെല്ലിങ്ങ് സെഷനുകള്‍ ‍ എന്നിവയും നാലു ദിവസത്തെ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കും.

സൂം, എറിസ്സണ്‍, ഹ്യൂലെറ്റ്, പക്കാര്‍ഡ് എന്‍ഡര്‍ പ്രൈസസ് എന്നിവയുടെ പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ആശയങ്ങള്‍ അവതരിപ്പിക്കും.