2022 ഫിഫ ലോകകപ്പിൽ ഇന്നത്തെ മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട്, നെതര്ലന്ഡ് ടീമുകൾക്ക് ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ളീഷ് പട ഏഷ്യൻ ചാമ്പ്യന്മാരായ ഇറാനെ തകർത്തതെങ്കിൽ, മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പൊരുതി കളിച്ച സെനഗലിനെ നെതര്ലന്ഡ് തോൽപ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ് യു എസ്സും വെയിൽസും തമ്മിൽ അടുത്ത മത്സരം.
ഖലീഫ സ്റ്റേഡിയത്തിൽ ഇറാനെതിരെ ഗോൾമഴ തീർത്ത് ആണ് ഇംഗ്ലണ്ട് ആധികാരിക ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്ത്തിയത്. ജൂഡ് ബെല്ലിംഗ്ഹാം, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവർ ഓരോ ഗോളും, ആഴ്‌സനിലന്റെ നെടുന്തൂൺ കൂടിയായ ബുക്കായോ സാക രണ്ടു ഗോളുകളും നേടി. ഇറാന്‍റെ രണ്ട് ഗോളും മെഹദി ടെറാമിയുടെ വകയായിരുന്നു.
ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇംഗ്ലണ്ടാണ് മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്ന് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനായില്ലെങ്കിലും രണ്ടു അസിസ്റ്റുകൾ ഹാരിയുടെ വകയായിരുന്നു.
വാശിയേറിയ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത സെനഗലും നെതര്‍ലാന്‍ഡ്സും ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞിരിക്കുന്നത്. യൂറോപ്യന്‍ കരുത്തര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശത്തോടെയാണ് സെനഗല്‍ കളത്തില്‍ ഇറങ്ങിയതെന്ന് തുടക്കത്തിലുള്ള നീക്കങ്ങള്‍ വ്യക്തമാക്കി. ഇതോടെ നെതര്‍ലാന്‍ഡ്സും പതിയെ ഉണര്‍ന്ന് കളിച്ചതോടെ ആവേശമുണര്‍ന്നു. ഒമ്പതാം മിനിറ്റില്‍ ഒരു ഗംഭീര ടേണ്‍ നടത്തി സാര്‍ എടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ഓറഞ്ച് പടയുടെ ആരാധകര്‍ ആശ്വസിച്ചു. മികച്ച ബോള്‍ പൊസിഷന്‍ നെതര്‍ലാന്‍ഡ്സിന് ആയിരുന്നെങ്കിലും അല്‍പ്പം കൂടെ മെച്ചപ്പെട്ട ആക്രമണങ്ങള്‍ നടത്തിയത് ആഫ്രിക്കന്‍ പടയായിരുന്നു.
സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്. സൂപ്പർ തരാം മാനേയുടെ അഭാവത്തിൽ സെനഗലിന്റെ ഫിനിഷിങ് പലപ്പോഴും മോശമായിരുന്നു.