ലഷ്‌കർ-ഇ- തൊയ്ബ മുൻ കമാൻഡർ അക്രം ഖാനെ വെടിവച്ച് കൊലപ്പെടുത്തി

ലഷ്‌കർ-ഇ- തൊയ്ബ മുൻ കമാൻഡർ അക്രം ഖാനെ വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിൽ വച്ചാണ് അക്രം ​ഗാസി എന്നും അറിയപ്പെടുന്ന അക്രം ഖാൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ വച്ചായിരുന്നു സംഭവം.

ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. 2018-2020 കാലഘട്ടങ്ങളിൽ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെൽ മേധാവിയായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. 2023 ഒക്ടോബറിൽ പഠാൻകോട്ട് ആക്രണണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.