സ്ത്രീ പീഡന വിഷയങ്ങളിൽ സീറോ ടോളറൻസ് പോളിസി സ്വീകരിക്കണം; കേരള സർക്കാരിന് സാംസ്കാരിക കൂട്ടായ്മയുടെ നിവേദനം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ കേരള സർക്കാരിന് സാംസ്കാരിക -മാധ്യമ പ്രവർത്തക കൂട്ടായ്മ നിവേദനം സമർപ്പിച്ചു.
ഹേമ കമ്മിറ്റി മുൻപാകെ മൊഴി രേഖപ്പെടുത്തിയ സ്ത്രീകളുടെയും സ്വന്തം ദുരനുഭവങ്ങൾ കുറിച്ച് പരസ്യമായി പ്രസ്താവന നടത്തിയ സിനിമ പ്രവർത്തകരുടെയും സുരക്ഷാ സർക്കാർ ഉറപ്പ് വരുത്തണം എന്നും, കമ്മിറ്റി ചൂണ്ടി കാട്ടിയ സിനിമ സീറ്റുകളിലെ ടോയ്‌ലറ്റ് സൗകര്യമുള്ള വിഷയങ്ങളിൽ നടപടികൾ കൈ കൊണ്ട് പുതിയ നിയമ നിർമാണം നടത്തണം എന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

നിവേദനത്തിന്റെ പ്രസക്ത ഭാഗങ്ങൾ

മലയാള ചലച്ചിത്ര രംഗത്തിന്റേയും കേരളത്തിന്റെ തന്നെയും ചരിത്രത്തിലെ ഏറ്റവും നിർണായക സന്ദർഭത്തിന് നമ്മളെല്ലാവരും സാക്ഷികളാകുകയാണ്. മലയാള സിനിമാ മേഖലയിലെ തീർത്തും അന്യായമായ അധികാര ഘടനകളും, സിനിമയിലെ സ്ത്രീകൾ കടന്നു പോകുന്ന ചൂഷണപരമായ സാഹചര്യവും, ശത്രുതാപരവുമായ അന്തരീക്ഷവും വിശദീകരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്ത് വിട്ടതിനെ പൊതു സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

2017-ൽ തനിക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഒരു നടി കൈക്കൊണ്ട ധീരമായ നിലപാടിൽ പ്രചോദനം ഉൾക്കൊണ്ട്
തുടങ്ങിയ കൂട്ടായ്മയാണ് വിമൻ ഇൻ സിനിമ കളക്ടീവ്. ഇങ്ങനെയൊരു വിപ്ലവത്തിന് തുടക്കമിട്ട ആ നടിക്ക് അഭിവാദ്യ ങ്ങൾ. ധൈര്യവും കഠിനാദ്ധ്വാനവും കൈ മുതലാക്കി ഡബ്ലിയു സി സി ഏറ്റെടുത്ത പോരാട്ടത്തെ സർക്കാർ അംഗീകരിച്ചതാണ് ഹേമ കമ്മിറ്റിയുടെ രൂപീ കരണത്തിന് വഴിയൊരുക്കിയത്. പക്ഷേ ഇതേ സർക്കാർ തന്നെ ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിച്ചത് ദൗർഭാഗ്യകരമാണ്. 2019 ഡിസംബറി ൽ സമർപ്പിച്ച റിപ്പോർട്ട് അഞ്ച് വർഷത്തിനു ശേഷമാണ് ഇപ്പോൾ പുറത്തുവിടുന്നത്.

ഡബ്ലി യൂ സി സിയുടേയും മാദ്ധ്യമങ്ങളുടെയും തുടർച്ചയായ സമ്മർദ്ദത്തിന്റെ ഫലമായിക്കൂടിയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ അടുത്തു നിന്ന് നോക്കിക്കാണുന്ന ഞങ്ങളിൽ പലർക്കും ഈ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുള്ള ദിവസങ്ങൾ പോരാട്ടങ്ങളുടെ നാൾവഴിയെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ടു നിറഞ്ഞവയുമായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം പൊതു സമൂഹവും മാദ്ധ്യമങ്ങളും പൊതുവിൽ സ്ത്രീകളെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. റിപ്പോർട്ട് കൊണ്ട് കൃത്യമായ ഫലമുണ്ടാകണമെങ്കിൽ സിനിമയിലെ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പിന്തുണ ലഭിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ ഞങ്ങൾക്കുള്ള ചില ആശങ്കകൾ ഇവിടെ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. സംസ്ഥാന സർക്കാരും മാദ്ധ്യമങ്ങളും റിപ്പോർട്ടിലെ ലൈംഗിക അത്രിക്രമങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതാണ് കാണാൻ സാധിക്കുന്നത്. റിപ്പോർട്ടിലെ വലിയൊരു ഭാഗം വിവരിക്കുന്ന സിനിമാ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ, കരാറിന്റെ അഭാവം , ലിംഗ വേതന വ്യത്യാസം എന്നിവയൊന്നും പൊതുമണ്ഡലത്തിൽ ചർച്ചക്കു വരുന്നതേയില്ല.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതാണ് റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏക നടപടി . റിപ്പോർട്ടു വന്നതിനു പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക അതി ക്രമങ്ങളെക്കുറിച്ച് ചില വനിതകൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേക്കുറി ച്ച് അന്വേഷിക്കാനാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ മാദ്ധ്യമങ്ങൾ ലൈംഗിക അതിക്രമങ്ങളെക്കുറി ച്ചുള്ള ചർച്ചയാക്കി മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഏതാണ്ട് മാറ്റിക്കഴിഞ്ഞു. ഈ സമീപനത്തിന്റെ ഫലമായി പീഢനങ്ങൾ മാത്രം ചർച്ച ചെയ്യപ്പെ ടുകയും അതിലേക്ക് നയിക്കുന്ന അടിസ്ഥാന വിഷയങ്ങളായ അസമത്വം , വിവേചനം എന്നിവയെക്കുറിച്ചുള്ള മൊഴികൾ അവഗണിക്കപ്പെട്ടു പോവുകയും ചെ യ്യുന്നു.കുറ്റകൃത്യം നടക്കുമ്പോൾ പരാതിക്കാരായ സ്ത്രീകൾ പലപ്പോഴും നിയമപരമായ സഹായം തേടാതിരിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് മാദ്ധ്യമങ്ങളേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു
ശ്രമവും ഉണ്ടാകുന്നില്ലെന്നതാണ് അവസ്ഥ. പോലീസിൽ പരാതി നൽകാതെ മാദ്ധ്യമങ്ങളോട് മാത്രം തുറന്നു പറയുന്ന സ്ത്രീകൾ ഉന്നയിക്കുന്ന പരാതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് നല്ല കാര്യമല്ല. കേസു കൊടുക്കാത്ത സ്ത്രീകളെ സംശയത്തോടെ കാണുന്ന സമൂഹത്തിന്റെ രീതി ഇവിടെയും ആവർത്തിക്കപ്പെടുകയാണ്.

ഹേമ കമ്മിറ്റി മുൻപാകെ മൊഴി രേഖപ്പെടുത്തിയ സ്ത്രീകളുടെയും സ്വന്തം ദുരനുഭവങ്ങൾ കുറിച്ച് പരസ്യമായി പ്രസ്താവന നടത്തിയ സിനിമ പ്രവർത്തകരുടെയും സുരക്ഷാ സർക്കാർ ഉറപ്പ് വരുത്തണം. ഇതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകാനായി അവരെ മാനസികമായി സമ്മർദ്ദത്തിലാക്കില്ലെന്ന ഉറപ്പ് സർക്കാർ നൽകണമെന്ന് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. ഇത് അതി പ്രധാന വിഷയമായതിനാലാ ണ് ഇത് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയ വിവിധ പ്രശ്നങ്ങളും ഡബ്ല്യൂ സി സി വർഷങ്ങളായി പറഞ്ഞുവരുന്ന വിഷയങ്ങളും അടിസ്ഥാനപ്പെ ടുത്തി , പ്രശ്ന പരിഹാര നടപടിയെന്ന നിലയിൽ കേരള സർക്കാർ ഒരു നയ രൂപീ കരണമോ നിയമനിർമ്മാണമോ അടിയന്തരമായി നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

പീഢനത്തിനെതിരെ സന്ധിയില്ലാത്ത കർശനമായ നിലപാട് (സീറോ ടോലറൻസ് പോളിസി ) സ്വീകരിക്കുക, സിനിമാ സെറ്റുകളിൽ ടോയ്ലറ്റ് സൗകര്യമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, വേതനവും തൊഴിൽ നിബന്ധനകളും കൃത്യമായി അടങ്ങുന്ന കരാർ നിർബന്ധമാക്കു ക, മെച്ചപ്പെട്ട വേതനം ഉറപ്പിക്കുക, വേതനത്തിലെ വിവേചനം ഇല്ലാതാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് നടപ്പാക്കേണ്ടത്.
ഹേമ കമ്മിറ്റി രൂപീകരണത്തിന്റെ ലക്ഷ്യം പൂർണമായി ഫലവത്താകണമെങ്കിൽ ഇത്തരത്തി ലുള്ള 360 ഡി ഗ്രി സമീപനം കൂടിയേ തീ രൂ.