മലയാളി താരങ്ങളായ സജന സജീവനും ആശയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍

മലയാളികളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നത്. സജനയോടൊപ്പം മറ്റൊരു മലയാളിയായ ആശ ശോഭനയും ഇന്ത്യൻ ജഴ്സി അണിയും. ഐപിഎല്ലിലെ പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ അവസരം നല്‍കിയത്.

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സജ്ന ഓൾറൗണ്ടർ ആണ്. ആശ ശോഭന തിരുവനന്തപുരം സ്വദേശിയാണ്. ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിക്കാൻ കഴിഞ്ഞിരുന്നു.അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീം
ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍, സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, ടിറ്റാസ് സാധു എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്.