പാരിസ് ഒളിംപിക്സ് വനിത സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തിൽ അനായാസ വിജയം. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6.
ആദ്യ ഗെയിമിൽ അനായാസമായിരുന്നു സിന്ധുവിന്റെ മുന്നേറ്റം ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താന‍് ഫാത്തിമ റസാഖിന് കഴിഞ്ഞില്ല. ആദ്യ ഗെയിമിലെ ആധിപത്യം സിന്ധു രണ്ടാം വട്ടവും ആവർത്തിച്ച്. ഇതോടെ ഏകപക്ഷീയ വിജയം ഇന്ത്യൻ താരം നേടുമെന്ന് ഉറപ്പായിരുന്നു. വെറും അരമണിക്കൂർ മാത്രമാണ് മത്സരം നീണ്ടത്.
കഴിഞ്ഞ രണ്ട് ഗെയിംസിലും മെഡൽ നേടിയ സിന്ധു ഇക്കുറിയും മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ്. എസ്റ്റോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധുവിന്റെ അടുത്ത മത്സരത്തിലെ എതിരാളി.