എസ് ഹരീഷിന്റെ കഥയിൽ വിനായകനും സുരാജും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ആരംഭിച്ചു

നന്പകൾ നേരത്ത് മയക്കം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം എസ് ഹരീഷ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ആണ് ‘തെക്ക് വടക്ക്’. പരസ്യരംഗത്തു പ്രശസ്തനായ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ പാലക്കാട് നടന്നു. എസ്. ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയത്. മിന്നൽ മുരളി, ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. വിക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.

രണ്ടു വ്യക്തികളും അവരുടെ അസാധാരണ ബന്ധവുമാണ് ആദ്യ സിനിമയുടെ കഥാപരിസരമെന്ന് നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു. സിനിമയുടെ കഥയെ പറ്റി മറ്റു സൂചനകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ: സാബുറാം, വരികൾ:ലക്ഷ്മി ശ്രീകുമാർ, ആക്ഷൻ: പ്രഭുമാസ്റ്റർ,