ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിയായിരിക്കും വില്ലൻ എന്ന് റിപ്പോട്ടുകൾ. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നും ജവാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കർ കൗശിക് എൽ.എമ്മും ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിൽ ദീപിക പദുക്കോൺ, നയൻതാര, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ഷാരൂഖ് ഖാനൊപ്പം വേഷമിടുന്നുണ്ട്. റെഡ് ചില്ലി പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ജവാൻ ഒരുങ്ങുന്നത്. ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2023 ജൂൺ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
റാണ ദഗുബാട്ടിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം ചെയ്യാൻ സാധിക്കാതിരിക്കുകയും ആ കഥാപാത്രം സേതുപതിയെ തേടി എത്തുകയുമായിരുന്നു,