‘സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിനയിക്കാൻ പല പുരുഷ താരങ്ങൾക്കും വിമുഖത’: വിദ്യ ബാലൻ

സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷ താരങ്ങളും വിമുഖത കാണിക്കുന്നതായി ബോളിവുഡ് താരം വിദ്യ ബാലൻ. ഇഷ്‌കിയ, ദി ഡേർട്ടി പിക്‌ചർ തുടങ്ങിയ തൻ്റെ വിജയചിത്രങ്ങൾ കാരണം തന്നോടൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടുമ്പോൾ പ്രമുഖ പുരുഷ താരങ്ങള്‍ വിമുഖത കാണിച്ചുവെന്ന് വിദ്യ ബാലന്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എക്സ്പ്രസോ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബോളിവുഡ് താരം. വിജയിക്കുന്ന താരങ്ങള്‍ അഭിനന്ദനം ലഭിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾ പ്രധാന സ്ഥാനം ഏറ്റെടുക്കുന്നതിൽ പുരുഷ താരങ്ങൾ അസ്വസ്ഥരാണെന്നും വിദ്യ പറഞ്ഞു.

സിനിമ മേഖലയിലെ നെപ്പോട്ടിസത്തെക്കുറിച്ചും വിദ്യ ബാലന്‍ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ‌‌സിനിമ മേഖല ആരുടേയും പിതാവിൻ്റെ സ്വന്തമാണെന്ന് കരുതുന്നില്ലെന്നാണ് നെപ്പോട്ടിസത്തെക്കുറിച്ച് വിദ്യ ബാലൻ സംസാരിച്ചത്. അങ്ങനെ കരുതി ഇവിടെ എത്തുന്നവർക്ക് നിലനിൽക്കാനാകില്ലെന്നും താരം ചൂണ്ടിക്കാട്ടി. അഭിമുഖത്തില്‍ തന്റെ ആദ്യ കാമുകനെക്കുറിച്ചും വിദ്യ ബാലന്‍ സംസാരിക്കുന്നുണ്ട്. തന്റെ ആദ്യ കാമുകന്‍ ഒരു വൃത്തികെട്ടവനായിരുന്നുവെന്നും തന്നെ അവന്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് വിദ്യ പറയുന്നത്. അവന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും താനിത് അറിയുന്ന വാലന്റൈന്‍സ് ഡേയ്ക്ക് ആണെന്നുമായിരുന്നു വിദ്യയുടെ വെളിപ്പെടുത്തല്‍.

വിദ്യാ ബാലൻ സഹതാരം പ്രതീക് ഗാന്ധിയുമാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ദോ ഔർ ദോ പ്യാർ എന്ന ചിത്രത്തിലാണ് വിദ്യാ ബാലനും പ്രതീക് ഗാന്ധിയും ഒന്നിച്ച് അഭിനയിച്ച് പുറത്തുവരാനുള്ള ചിത്രം. ശിർഷ ഗുഹ താകുർത്ത സംവിധാനം ചെയ്ത ചിത്രത്തിൽ ഇലിയാന ഡിക്രൂസും സെന്തിൽ രാമമൂർത്തിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദോ ഔർ ദോ പ്യാർ ഏപ്രിൽ 19 ന് റിലീസ് ചെയ്യും. കാർത്തിക് ആര്യനും തൃപ്തി ദിമ്രിയും പ്രധാന വേഷത്തിലെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് പുറത്തിറങ്ങാനുള്ള മറ്റൊരു വിദ്യ ബാലൻ ചിത്രം.