• inner_social
  • inner_social
  • inner_social

VIDEO- തകർന്ന ഹെൽമറ്റുമായി ആഘോഷം നടത്തി മുഷ്ഫിക്കർ റഹീം; എയ്ഞ്ചലോ മാത്യൂസിന് മറുപടി

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ഉണ്ടായ ശ്രീലങ്ക-ബം​ഗ്ലാദേശ് താരങ്ങൾക്കിടയിലെ പിണക്കങ്ങളും പ്രശ്നങ്ങളും മാസങ്ങൾക്ക് ശേഷവും തുടരുന്നു. സ്വന്തം നാട്ടിൽ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മുഷ്ഫിക്കർ റഹീമാണ് പരിഹാസം നടത്തിയത്. തകർന്ന ഹെൽമറ്റുമായി വന്ന് ആഘോഷം നടത്തിയാണ് റഹീം എയ്ഞ്ചലോ മാത്യൂസിന് മറുപടി നൽകിയത്. ബം​ഗ്ലാദേശ് ക്യാപ്റ്റൻ നജുമുൽ ഹുസൈൻ ഷാന്റോയും സഹതാരങ്ങളും റഹീമിന്റെ ആഘോഷത്തിൽ പങ്കു ചേർന്നു. ബം​ഗ്ലാദേശ് മറുപടി നൽകിയതോടെ ഇരുടീമുകൾക്കും ഇടയിൽ ടൈംഡ് വിവാദത്തിന്റെ അസ്വസ്ഥതകൾ ഏറെക്കാലം തുടരുമെന്ന് വ്യക്തമായി.നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര നേടിയ ശ്രീലങ്കൻ താരങ്ങൾ ടൈംഡ് ഔട്ട് ആഘോഷം നടത്തിയിരുന്നു.

ഏകദിന പരമ്പര നേരത്തെ കൈവിട്ടെങ്കിലും ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ ശ്രീലങ്ക ആശ്വാസജയം കണ്ടെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ പേരേരയുടെ സെഞ്ചുറി മികവിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തപ്പോൾ 42.3 ഓവറിൽ 189 റൺസിന് ബം​ഗ്ലാദേശ് ഓൾ ഔട്ടായി. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബം​ഗ്ലാദേശ് പരമ്പര 2-1ന് സ്വന്തമാക്കി.