തെന്നിന്ത്യൻ താരം ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയ്‌ലർ പുറത്തുവിട്ടു. ആമസോൺ പ്രൈമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ വിക്രം അവതരിപ്പിക്കുന്നത്. ഒരു കൊമേഴ്‌സ് അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്കുള്ള ഗാന്ധി മഹാന്റെ മാറ്റമാണ് ട്രെയ്‌ലറിൽ ഉള്ളത്. ഒപ്പം സിമ്രാന്റെയും ധ്രുവ് വിക്രമിന്റെയും മികച്ച പ്രകടനങ്ങളും കാണാം. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്.ഫെബ്രുവരി 10 നു ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ ‘മഹാന്‍’ എന്ന പേരിലും കന്നഡയില്‍ ‘മഹാപുരുഷ’ എന്ന പേരിലും ആണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തില്‍ ബോബി സിംഹ പ്രധാന റേളില്‍ എത്തുന്നു. ആക്ഷന്‍ എന്നതിന് പുറമെ തീവ്രമായ വികാരങ്ങളും ചിത്രത്തില്‍ പറഞ്ഞ് പോകുന്നുണ്ട്. അതിനാല്‍ തന്നെ സിനിമ എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്നാണ് വിക്രം ‘മഹാനെ’ കുറിച്ച് പറഞ്ഞത്.