ആക്ഷൻ ഹീറോയായി ഉണ്ണി മുകുന്ദൻ വീണ്ടും; ‘മാർക്കോ’ മൂന്നാറിൽ ആരംഭിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ “മാർക്കോ”യുടെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. നിവിൻ പോളി നായകനായി 2019 – ൽ പുറത്തിറങ്ങിയ മിഖായേല്‍ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ ഒരുങ്ങുന്നത്.

ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ചിത്രത്തിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മുന്നാറിൽ പൂജയോട് കൂടി ഷൂട്ടിംഗ് ആരംഭിച്ചു. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓൺ നിർവഹിച്ചു. ഫസ്റ്റ് ക്ലാപ് ഫ്രയ മറിയവും, അയഹ് മറിയവും നിർവഹിച്ചു.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ,