‘തിയേറ്ററുകളിൽ ടർബോ തരംഗം’; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ വൈശാഖും, മിഥുനും

ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് സംവിധായകൻ വൈശാഖും, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ് കുറിച്ചു. “വൈശാഖേട്ടൻ അണിയിച്ചൊരുക്കിയ ജോസേട്ടായിയുടെ ഇടിപ്പൂരം കയ്യടിച്ചു പാസ്സാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.” എന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെയാണ് വൈശാഖിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

അതെ സമയം പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലുള്ള ചിത്രമാണ് ടര്‍ബോയെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള പോസിറ്റിവ് പ്രതികരണങ്ങള്‍ കുറിച്ചിരിക്കുന്നത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. മമ്മൂട്ടി കമ്പനി നിർമിച്ച ടർബോയുടെ കഥയും, തിരക്കഥയും സംഭാഷണവും മിഥുൻ മാനുവൽ തോമസിന്റേത് ആണ്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ,

https://www.facebook.com/MidhunManuelThomas/posts/pfbid0pbsAoxBTHahkiiyeUQnUWnR4Vyi6DqBame7mTkPyC9sR8LTjrQAnbGVRMXUHBVnNl?__cft__[0]=AZX0ZJ_Wk3JMzYqPL_izHEiMhOF7QOMprs0OSIPyhqTUjMhJBd9MSZdObybblDHBGfx4K_8CfYSBtMu2C8se4QKgJqApwKjXceFDmdTCdK86AExiH8hv3Ez3qfl5pEGb5D0dF5BFKYw4gMSDgrg7KwabyyQT6zUyGpQxUcKkst-k3nTQdRZebzRcilwc9F9eoy9u1LzIITfbFR6KyboZNZNm&__tn__=%2CO%2CP-R