ടി.എസ്. സുരേഷ് ബാബുവിന്റെ ആക്ഷൻ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഡിഎൻഎ നാളെ മുതൽ തിയറ്ററുകളിലേക്ക്

ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന പോലീസ് ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുമ്പോൾ മറ്റൊരു ത്രില്ലർ ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുംകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ടി എസ് സുരേഷ് ബാബു, എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ സംവിധാനം ചെയ്യുന്ന ഡി എൻ എ നാളെ മുതൽ തിയറ്ററുകളിലെത്തും. അഷ്‌കർ സൗദാന്‍, റായ് ലക്ഷ്മി, ഹന്നാ റെജി കോശി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോൾ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.

റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, തുടങ്ങിയ നീണ്ട താര നിരയുമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: രവിചന്ദ്രന്‍ ആണ്. എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ.

ഒരു സിറ്റിയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥരുടെ കഥയുമാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡി എൻ എയുടെ ട്രെയിലറിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്.