2024ൽ ഏറ്റവും കൂടുതൽ ജനപ്രതി നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി. വർഷങ്ങളായി ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്ന ഷാരൂഖ് ഖാനെയും ദീപിക പദുകോണിനെയും പിന്തള്ളി കൊണ്ട് ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബോളിവുഡിൽ പുതിയ തരംഗം സൃഷ്ടിക്കുന്ന തൃപ്തി ദിമ്രി ആണ്. ദീപിക രണ്ടാം സ്ഥാനത്തും ഷാരുഖ് ഖാന്‍ നാലാം സ്ഥാനത്തുമാണ് നിലവിൽ. ഇഷാന്‍ ഖട്ടറാണ് മൂന്നാം സ്ഥാനത്ത്. ശോഭിത ധൂലിപാല, ശര്‍വാണി, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയ സൂപ്പർ താരങ്ങൾ.
രണ്‍ബീര്‍ കപൂറിന്റെ അനിമൽ എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞവർഷം തൃപ്തി ദിമ്രി പ്രേക്ഷകരുടെ മനം കവർന്നത്. ചിത്രത്തിൽ രണ്ടാം നായിക ആയിരുന്നെങ്കിലും രാജ്യത്തുടനീളം നിരവധി ആരാധകരാണ് ഈ ചിത്രത്തിലൂടെ താരത്തിന് ഉണ്ടായത്. നാഷണൽ ക്രഷ് എന്നാണ് ആരാധകർ തൃപ്തിയെ വിളിക്കുന്നത്. അനിമല്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ തൃപ്തി ദിമ്രിയുടെ താരമൂല്യത്തില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. ഒന്നിനു പിറകെ ഒന്നായി മൂന്ന് ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് എത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യാ ക വോ വാല , ഭൂല്‍ ഭുലയ്യ 3 എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന ഇംതിയാസ് അലി സംവിധാനം ചെയ്തു മലയാളത്തിന്റെ പ്രിയ തരാം ഫഹദ് ബോളിവുഡ് അരങ്ങേറ്റം ചെയ്യുന്ന ചിത്രത്തിലും തൃപ്തി ആണ് നായിക.