• inner_social
  • inner_social
  • inner_social

മരുഭൂമിയിലെ നജീബിന്റെ ദുരിത ജീവിതം; ‘ആടുജീവിതം’ ട്രെയിലറിന് മികച്ച പ്രതികരണം

2024 വർഷാരംഭം മലയാള സിനിമയ്ക്ക് ഉത്സവകാലം ആയി മാറി കൊണ്ടിരിക്കുകയാണ്. പ്രേമലു, ബ്രഹ്മയുഗം, മഞ്ഞുമ്മൽ ബോയ്സ്, തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഇപ്പോഴും പ്രേക്ഷകർ റിപ്പീറ് വാച്ച് ചെയ്ത കൊണ്ടിരിക്കയാണ്. അക്കൂട്ടത്തിലേക്ക് വരുമെന്ന് ഏവരും പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ആടുജീവിതം. ബ്ലെസ്സി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആടുജീവിതം മാർച്ച് 28നാണ് റിലീസ് ചെയ്യുന്നത്. ബെന്യാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പട്ട പുസ്തകമാണ് അതേപേരിൽ സിനിമ ആക്കിയിരിക്കുന്നത്. എആർ റഹ്മാൻ സം​ഗീതം നൽകുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത്.

2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും മലയാള സിനിമയുടെ ചരിത്രത്താളുകൾ എഴുതിച്ചേർക്കാവുന്ന സിനിമയാകും ആടുജീവിതം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം