‘ദ പോപ്പ്സ് എക്സോര്‍സിസ്റ്റ്’; റസല്‍ ക്രോയുടെ ഹൊറർ ത്രില്ലർ റിലീസിനൊരുങ്ങുന്നു

സൂപ്പർ താരം റസൽ ക്രോ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രം ദ പോപ്പ്സ് എക്സോര്‍സിസ്റ്റ്’ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14-ാണ് അദ്യം
നിശ്ചയിച്ചിരുന്ന റിലീസ് തിയതി എങ്കിലും ഏപ്രിൽ 7- ന് ചിത്രം തിയേറ്ററുകളിലെത്തും. വത്തിക്കാനിലെ ഭൂതോച്ചാടകനായ (എക്സോർസിസ്റ്റ്) ഫാദർ ഗബ്രിയേൽ അമോർത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദ പോപ്പ്സ് എക്സോര്‍സിസ്റ്റ്.

ഫാദർ ഗബ്രിയേൽ അമോർത്തായാണ് റസല്‍ ക്രോയായി വേഷമിടുന്നത്. ഡാനിയൽ സോവാട്ടോ, അലക്സ് എസ്സോ, ഫ്രാങ്കോ നീറോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ലക്ഷത്തിലധികം ഭൂതോച്ചാടനമാണ് ഫാദർ അമോർത്തി നടത്തിയിട്ടുള്ളത്. തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി ആന്‍ഡ് ആന്‍ എക്സോര്‍സിസ്റ്റ്: മോര്‍ സ്റ്റോരീസ് ‘ എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. ഇതിലെ ഒരു ഭാഗമാണ് സിനിമ പറയുന്നത്.

വത്തിക്കാൻ മറച്ചുവെക്കാൻ തീവ്രമായി ശ്രമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതും അതിന് കാരണമായ ഒരു ആൺകുട്ടിയുമാണ് സിനിമയുടെ ഇതിവൃത്തം. 2022 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അയർലന്‍ഡിലെ ഡബ്ലിൻ, ലിമെറിക്ക് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ​