വിംബിൾഡൺ വനിത സിം​ഗിൾസ്; ബാർബറ ക്രെജിക്കോവയ്ക്ക് കിരീടം

വിംബിൾഡൺ കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഇറ്റലിയുടെ ജാസ്മിൻ പവോലീനിയെ കീഴടക്കിയാണ് ക്രെജിക്കോവയുടെ കിരീടനേട്ടം. ആദ്യ സെറ്റ് ക്രെജിക്കോവ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ പവോലീനി ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം കൂടുതൽ ആവേശകരമായി. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂന്നാം സെറ്റ് വിജയിച്ച് ക്രെജിക്കോവ മത്സരം സ്വന്തമാക്കി. സ്കോർ 6-2, 2-6, 6-4.

28-കാരിയായ താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്‌ക്കെതിരേ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു പൗളീനി. എന്നാല്‍ മൂന്നാം സെറ്റില്‍ മികവ് പുറത്തെടുത്ത ക്രെജിക്കോവ ജയം സ്വന്തമാക്കുകയായിരുന്നു.