‘പോർ തൊഴിൽ’ ഒരൊന്നൊന്നര സൈക്കോ ക്രൈംത്രില്ലർ: ശൈലന്റെ റിവ്യൂ

Spoiler Alert

ഉദ്വേഗവും സ്തോഭവും നിഗൂഢതയും ഭീതിയും അമിതമായി creat ചെയ്ത് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ആർട്ടിഫിഷ്യൽ സീറ്റ് എഡ്‌ജർ ഉണ്ടാക്കാൻ ശ്രമിക്കാതെ neat ആയി എഴുതി ക്ലാസ് ആയി execute ചെയ്തിരിക്കുന്നു..പക്കാ police procedural things.

ട്രിച്ചി മഹാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള വിജനമായ wastelands ൽ, കൊല ചെയ്യപ്പെട്ട നിലയിൽ 20-25 വയസ്സ് പ്രായമുള്ള സ്ത്രീകളെ മൂന്നുദിവസം ഗ്യാപ്പിൽ കണ്ടെത്തുന്നു. ടിപ്പിക്കൽ കോപ്പിബുക്ക് പാറ്റേണിൽആണ് കൊലപാതകങ്ങളെല്ലാം എന്നതിനാൽ പിന്നിൽ മറ്റേ മച്ചാൻ തന്നെ.. സീരിയൽ കണ്ട് പ്രാന്തായി കില്ലർ ആയവൻ ആരോ അവൻ.തെളിവൊന്നും ബാക്കി വെക്കാതെ പെർഫെക്ഷനിൽ പരിപാടി നടത്തി പോലീസിനെ വെല്ലുവിളിക്കുന്ന സൈക്കോപാത്തിനെ പൊക്കാൻ തമിഴ്നാട് ക്രൈംബ്രാഞ്ചിലെ മുരട്ടുസിമ്മം ആയ ലോകനാഥൻ വരികയാണ്. പുതുതായി ജോയിൻ ചെയ്യുന്ന ഐപിഎസ് കാരനും പേടിത്തൊണ്ടനുമായ പ്രകാശിനെയും ഐജി ഒരു എക്സ്പീരിയൻസിനായി ലോകനാഥനൊപ്പം വിടുന്നുണ്ട്..

തീർത്തും ഓപ്പോസിറ്റ് എക്സ്ട്രീമിൽ ഉള്ള ഇവർ പരസ്പരം ഉള്ള ക്ലാഷുകൾക്കിടയിൽ, ശൂന്യതയിൽ നിന്നും കൊലപാതകിയിലേക്ക് പതിയെ എത്തിച്ചേരുന്നത് രസകരമാണ്.. സിനിമയ്ക്ക് അതിന്റെതായ ഒരു റിഥം ഉണ്ട്. അതിനെ ഭംഗപ്പെടുത്തും വിധം അഡ്രിനാലിനും ആവേശവും ഓവറായി ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ എവിടെയുമില്ല.147മിനിറ്റ് നേരമുള്ള ദൈർഘ്യത്തിൽ എവിടെയും engaging അല്ലാതെ ഇഴയുന്നില്ല എന്നതും കാടും പടലും തല്ലാൻ നിൽക്കുന്നില്ല എന്നതും അനാവശ്യ ചേരുവകൾ ഒന്നും തന്നെ വച്ചുകെട്ടുന്നില്ല എന്നതും സിനിമയുടെ ക്ലാസ് കൂട്ടുന്നുണ്ട്..

കില്ലർ ആര് എന്നതിലുപരി അയാളെ അതിലേക്ക് നയിക്കുന്ന motive എന്ത് എന്നതിലാണ് സിനിമ കൂടുതൽ ഊന്നൽ നൽകുന്നത്.. well written എന്നും well crafted എന്നും നിസംശയം വിശേഷിപ്പിക്കാവുന്ന രീതിയിൽ സംഗതി work ആയിരിക്കുന്നു. വിഘ്‌നേശ് രാജ എന്ന സംവിധായകന്റെ ആദ്യ സിനിമയാണ് പോർതൊഴിൽ. പക്ഷേ അങ്ങനെ ഒട്ടും തോന്നിപ്പിക്കാത്ത വിധത്തിലുള്ള making പെർഫെക്ഷൻ എല്ലാ മേഖലകൾക്കും ഉണ്ട്. ശരത് കുമാറും അശോക് സെൽവനും ആണ് ഇൻവെസ്റ്റിഗേഷൻ കോമ്പോ. അസിസ്റ്റ് ചെയ്യാൻ നിഖിലാ വിമലുമുണ്ട്. മൂന്നാളും നൈസ്.

ലോകനാഥൻ എന്ന ക്യാരക്റ്ററിനെ കണ്ടുകൊണ്ടിരുന്നപ്പോൾ, ഞാൻ ശരത് കുമാറിനെ കുറിച്ച് ചിന്തിച്ചു.. അയാൾ ഒരുകാലത്ത് നടൻ എന്ന നിലയിൽ നമ്മുടെ സൂപ്പർതാരങ്ങളെക്കാൾ എത്രയോ പിറകിൽ ആയിരുന്നു.. പക്ഷേ തീർത്തും കോംപ്ലിക്കേറ്റഡ് ആയ മനോവികാരങ്ങളാൽ ഭരിക്കപ്പെടുന്ന, ഒരിക്കൽ പോലും ചിരിക്കുകയോ സൗമ്യമായി പെരുമാറുകയോ ചെയ്യാത്ത ലോകനാഥൻ ആയി സ്‌ക്രീനിൽ ജീവിക്കുമ്പോൾ ശരത്കുമാർ പ്രകടനമികവിൽ നമ്മുടെ സൂപ്പറുകളെക്കാൾ ബഹുദൂരം മുന്നേറുന്നു..

ഒരു സൈക്കോപാത്ത് ആയിമാറാനുള്ള എല്ലാവിധ സാധ്യതയുമുള്ള തീക്ഷ്ണമായ ലോകനാഥന്റെ ഭൂതകാലം സ്ക്രിപ്റ്റിൽ സ്പൂൺ ഫീഡ് ചെയ്തു തരുന്നില്ലെങ്കിലും അയാളുടെ ഉടൽഭാഷയും ഓരോ ചലനങ്ങളും അത് നമ്മളിലേക്ക് പ്രക്ഷേപണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.. കഥാപാത്രത്തിന്റെ മികവിനൊപ്പം ഇത്തരം ക്യാരക്റ്ററുകൾ തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥ കൂടി കാരണമാണ്..സിനിമയുടെ ending ഉജ്വലമാണ്.. ഇത്തരം genre സിനിമകളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന്.