സൂപ്പർ ഹിറ്റ് ‘പ്രേമലു’ ഇനി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ, റിലീസ് പ്രഖ്യാപിച്ചു

കേരളത്തിലും, ഇതര സംസ്ഥാനങ്ങളിലും തരംഗമായ കൗമാരക്കാരുടെ പ്രണയത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രം പ്രേമലു ഓ ടി ടി റിലീസിനൊരുങ്ങുന്നു. ആഗോളതലത്തില്‍ പ്രേമലുവിന് ആകെ 130 കോടിയില്‍ അധികം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍ പന്ത്രണ്ടിനായിരിക്കും നസ്‍ലെന്റെ പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒടിടി റിലീസും പ്രഖ്യാപിച്ചുവെങ്കിലും പ്രേമലുവിന് തിയറ്ററില്‍ സ്വീകാര്യത നിലവിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുവത്വം ആഘോഷമാക്കിയ പ്രേമലുവിൽ നസ്ലെനും മമിതയ്ക്കും ഒപ്പം സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തി. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്ന് ആണ് നിർമ്മിച്ചത്. ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി.എഫ്.എക്സ്.: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ.: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.