യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ഇംഗ്ളീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പി എസ് ജി ക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പി എസ് ജി സിറ്റിയെ തകർത്തു വിട്ടത്. പരിക്കേറ്റ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ഇറങ്ങാതിരുന്നിട്ടും ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയാണ് പി.എസ്.ജി എത്തിയതെങ്കിൽ ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ ടേബിൾ ടോപ്പർമാരാണ് സിറ്റി. ബാഴ്സലോണയിലെ തന്‍റെ മുന്‍ കോച്ചായ പെപ് ഗാര്‍ഡിയോളയുടെ ടീമിനെതിരെ മെസ്സി കളത്തിലിറങ്ങുന്നു എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത ആയിരുന്നു.
ബോൾ പൊസിഷണിനലടക്കം മേധാവിത്തം പുലർത്തി എങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾ മാത്രം നേടാനായില്ല, സ്റ്റാർ സ്‌ട്രൈക്കർ ഗ്രീലിഷ് നിറം മങ്ങിയതും സിറ്റിക്ക് വിനയായി. മത്സരത്തിന്റെ എട്ടാം മിനിട്ടിൽ ഇദ്രിസ്സ ഗിയെ നേടിയ ഗോളിൽ പി എസ് ജി മുന്നിലെത്തിയപ്പോൾ മറുഭാഗത്ത് ബെർണാഡോ സിൽവ ഗോളെന്നുറച്ച അവസരം തുലച്ചത് സിറ്റിക്ക് ഒപ്പമെത്താനുള്ള അവസരം നിഷേധിച്ചു. രണ്ടാം പകുതിയിൽ പെപ് ഗാഡിയോള ചില പരീക്ഷണങ്ങൾ നടത്തിയെങ്കിലും 74 ആം മിനുട്ടിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്ന് ഉയർന്ന ഗോളോട് കൂടി സിറ്റി തോൽവി ഉറപ്പിച്ചു. എംബാപ്പയുടെ കിടിലൻ പാസിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്.