സ്പെയിന്‍ വനിതാ ഫുട്ബോള്‍ ചുംബന വിവാദം: റുബൈലസിനെതിരെ മൊഴി നല്‍കി ജെന്നി ഹെര്‍മോസോ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയ്ൻ കിരീടമുയർത്തിയതിന് ശേഷം നടന്ന ആഹ്ലാദപ്രകടനത്തിനിടെ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് തന്റെ സമ്മതമില്ലാതെ ചുംബിച്ചെന്ന പരാതിയിൽ ജെന്നിഫർ ഹോര്മോസോ ചൊവ്വാഴ്ച മാഡ്രിഡ് കോടതിയിൽ മൊഴി നൽകി.ലോകകപ്പ് വേദിയില്‍ സമ്മാനദാന ചടങ്ങിനിടയിലാണ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റൂബിയാലെസ്, സ്പാനിഷ് താരം ജെന്നിഫറെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. മറ്റ് താരങ്ങളെ കവിളിലാണ് ചുംബിച്ചത്. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെർമോസോ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞതോടെയാണ് സംഭവം വിവാദമാകുന്നത്.

തന്റെ അനുവാദമില്ലാതെയാണ് ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ ലൂയിസ് റുബിയാലസ് ചുംബിച്ചതെന്ന് ജെന്നി ഹെര്‍മോസോയുടെ പരസ്യ പ്രതികരണം വന്നതോടെ. വിഷയം നിയമപരമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാന്‍സിലെ ക്രിമിനല്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഹെർമോസോ രണ്ടര മണിക്കൂർ അടച്ചിട്ട മുറിയിൽ ജഡ്ജിക്ക് മൊഴി നൽകി , കുറ്റാരോപണങ്ങൾ അംഗീകരിക്കണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പായി ടെലിവിഷൻ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ജഡ്ജി ഫ്രാൻസിസ്കോ ഡി ജോർജ്ജ് പരിശോദിച്ചു.”ഇനി എല്ലാം നിയമത്തിന്റെ കയ്യിൽ ആണ്, നിയമം അതിന്റെ വഴിക്ക് നടക്കും, എനിക്ക് അത്ര മാത്രമേ പറയുന്നുള്ളു” അഭിഭാഷകനോടൊപ്പം കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ ജെന്നിഫർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

33 കാരിയായ ജെന്നിഫർ സ്പാനിഷ് വനിതാ ടീമിന്റെ എക്കാലത്തെയും മികച്ച ഫോർവേഡ് ആണ്. റുബിയാലെസ് നേതൃസ്ഥാനത്ത് തുടരുന്നിടത്തോളം ദേശീയ ടീമിനായി കളിക്കാൻ മടങ്ങിവരില്ലെന്ന് ലോകകപ്പ് ടീമിലെ 23 താരങ്ങൾക്കൊപ്പം മറ്റ് 56 വനിതാ ഫുട്ബോൾ താരങ്ങളും സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ മേധാവി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ഒരുക്കമല്ലെന്ന് റുബിയാലെസ് പറഞ്ഞു. തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ സെപ്റ്റംബർ മാസം റൂബിയെല്സിന് രാജി വെക്കേണ്ടി വന്നു. ജെന്നിഫറുമായി ബന്ധപ്പെട്ട വിവാദം സ്പെയിനിലും, യൂറോപ്പിലും വലിയ ചർച്ച ആയിരുന്നു.