റേപ്പ് ഭീഷണി ഡയലോഗ് വിവാദത്തിൽ; ‘ഫാമിലി സ്റ്റാറി’നെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം ‘ദി ഫാമിലി സ്റ്റാർ’ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒടിടി റിലീസ് ചെയ്തത്. തിയേറ്ററുകളിൽ വമ്പൻ പരാജയമായ സിനിമ ഡിജിറ്റൽ റിലീസിന് പിന്നാലെ സ്ത്രീ വിരുദ്ധ രംഗത്തിന്റെ പേരിൽ വലിയ വിമർശനം നേരിടുകയാണ്. വിജയ്‌ ദേവരകൊണ്ടയുടെ കഥാപാത്രം ഗോവർദ്ധൻ ഒരു വില്ലന്‍റെ കുടുംബത്തിലെ സ്ത്രീകൾക്ക് ബലാത്സംഗ ഭീഷണികൾ നൽകുന്നതാണ് ഇപ്പോള്‍ നവമാധ്യമങ്ങളിൽ വിമര്‍ശിക്കപ്പെടുന്നത്. ഫാമിലി സ്റ്റാര്‍ എന്ന് പേരിട്ട് മാസ് കാണിക്കാന്‍ വീട്ടിലെ സ്ത്രീകളെയൊക്കെ വച്ച് ഡയലോഗ് എഴുതാമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.

‘സിനിമയുടെ പേര് ഫാമിലി സ്റ്റാർ, എന്നിട്ട് സ്ത്രീകൾക്ക് നേരെ അതിക്രമത്തെ മാസായി കാണിക്കുന്നു’, ‘ഈ സിനിമാ കാണാതിരിക്കാൻ പല കാരണങ്ങളുണ്ടാകും. എന്നാൽ ഈ രംഗത്തേക്കാൾ വലിയ കാരണം മറ്റൊന്നുമുണ്ടാകില്ല’, ‘ഇത്തരം സിനിമകൾ ഇനി വിജയ് ദേവരകൊണ്ട ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു’, എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ.

https://twitter.com/FrustTamizhan/status/1784108187756671299?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1784108187756671299%7Ctwgr%5E1223741def6734aa13c5b90aa20c49925b01e906%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FFrustTamizhan%2Fstatus%2F1784108187756671299%3Fref_src%3Dtwsrc5Etfw

വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും അഭിനയിച്ച ഫാമിലി സ്റ്റാർ തിയേറ്ററിൽ പരാജയമായിരുന്നു. പരശുറാം സംവിധാനം ചെയ്ത് പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തിന് ഗോപി സുന്ദറാണ് സം​ഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.