• inner_social
  • inner_social
  • inner_social

ശിവകാർത്തികേയൻ-മഡോണി അശ്വിൻ ചിത്രം ‘മാവീരൻ’: ലിറിക്കൽ വീഡിയോ

മഡോണി അശ്വിൻ സംവിധാനം ചെയ്തു ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘മാവീരൻ’. ശിവകാര്‍ത്തികേയന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാവീരൻ’. ‘മാവീരന്റെ’ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ശിവകാർത്തികേയന്റെ തകർപ്പൻ നൃത്തരംഗങ്ങളാണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണു സംവിധായകൻ തന്നെ പറയുന്നത്. സംവിധായകൻ തന്നെ തിരക്കഥ എഴുതുന്ന മഹാവീരന്റെ ഛായാഗ്രഹണം വിധു അയ്യണ്ണ .ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ശാന്തി ടാക്കീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘മഹാവീരുഡു’ എന്ന പേരിൽ ചിത്രം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

വീഡിയോ കാണാം