റെക്കോർഡിട്ട് ശിവകാർത്തികേയൻ; റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ ‘പ്രിൻസ്’

റിലീസിന് മുമ്പ് തന്നെ നൂറ് കോടി കളക്ഷൻ നേടി തമിഴ്‌ നടൻ ശിവകാർത്തികേയന്റെ ‘പ്രിൻസ്’, ചിത്രത്തിന്റെ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയത് 40 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ തമിഴ് പതിപ്പിന്റെ റൈറ്റ് 45 കോടിയും ഓഡിയോ റൈറ്റ് 4 കോടിക്ക് മുകളിലും നേടി. ഇതിനൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റൈറ്റ്‌സ് കൂടിയായതോടെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയായിരുന്നു. അനുദീപ് കെ വി ആണ് പ്രിൻസിന്റെ സംവിധായകൻ. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രം മികച്ച പ്രീ റിലീസ് ബിസിനസ് ആണ് നേടിയിരിക്കുന്നത്.

ഒക്ടോബര്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.