ഹോളിവുഡ് നിര്‍മാതാവും നടനുമായ റോബര്‍ട്ട് ഇവാന്‍സിനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്‌റ്റോണ്‍. 1993 ല്‍ പുറത്തിറങ്ങിയ സില്‍വര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു സെക്സ് രംഗത്തിന് വേണ്ടി സഹ താരമായ ബില്ലി ബാള്‍ഡ്‌വിന്നിനൊപ്പം കിടക്കപങ്കിടാന്‍ തന്നെ ഇവാന്‍സ് നിര്‍ബന്ധിച്ചെന്ന് ഷാരോണ്‍ ആരോപിച്ചു. ഒരു പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഞാന്‍ അങ്ങനെ ചെയ്താല്‍ ബാള്‍ഡ്‌വിന്നിന്റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുമെന്ന് ഇവാന്‍സ് പറഞ്ഞു- ഷാരോണ്‍ സ്‌റ്റോണ്‍ പറഞ്ഞു.
അതെ സമയം ഷാരോണിന്റെ ആരോപണത്തിനെതിരേ ശക്തമായ മറുപടിയുമായി ബാള്‍ഡ്‌വിന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്ര വർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം മനസിലാവുന്നില്ലെന്നു അദ്ദേഹം പ്രതികരിച്ചു. ‘ഷാരോണിന്റെ പ്രലോഭനത്തില്‍ താന്‍ വീഴാത്തത് കൊണ്ടുള്ള വേദന ഇപ്പോഴും മാറിയില്ല. ഷരോണിന്റെ മേല്‍ ചെളിവാരിയെറിയാനുള്ള ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. പക്ഷേ പറയുന്നില്ല ‘, ബാള്‍ഡ്‌വിന്‍ പറഞ്ഞു. അന്തരിച്ച ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് ഷാരോൺ സ്റ്റോൺ നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന ടൌൺ, പ്ലേയേഴ്സ്, ദി സൈന്റ്റ് അടക്കമുള്ള പ്രശസ്ത സിനിമകളുടെ നിർമാതാവായ റോബർ ഇവാൻസ് പാരമൗണ്ട് പ്രൊഡക്ഷൻ കമ്പനിയുടെ തലപ്പത്തു ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2019 – ൽ ആണ് അദ്ദേഹം അന്തരിച്ചത്. 1980 – ൽ പുറത്തിറങ്ങിയ സ്റ്റാർഡസ്റ്റ് മെമ്മോരീസിലൂടെ ആണ് ഷാരോൺ സ്റ്റോൺ അഭിനയ രംഗത്തേക്ക് കടന്നു വന്നത്, നൂറോളം സിനിമ – സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.