ഷാഹിദ് കപൂർ നായകനാകുന്ന ത്രില്ലർ ; ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ്

ബോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും തൻറെ ബോളിവുഡ് അരങ്ങേറ്റത്തിൽ റോഷൻ ഒരുക്കുക. ഷാഹിദ് കപൂർ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകനായെത്തുക.

സീ സ്റ്റുഡിയോയും റോയി കപൂർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ വന്ന വിവരം അനുസരിച്ച് ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ ആയിരിക്കുമെന്നാണ്. എന്നാൽ ഇതിൽ റോഷൻറെ പോസ്റ്റിൽ സ്ഥിരീകരണം ഇല്ല.സിനിമയുടെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഉദയനാണ് താരം, മുംബൈ പോലീസ്, ഇവിടം സ്വർഗ്ഗമാണു അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.നിവിൻ പൊളി നായകനായെത്തിയ ‘സാറ്റർഡേ നൈറ്റ്’ ആയിരുന്നു റോഷൻ അവസാനമായി അണിയിച്ചൊരുക്കിയ ചിത്രം.

https://www.facebook.com/RosshanAndrrews/posts/789862955844911