ആര്യൻ ഖാൻ സംവിധാന റോളിൽ എത്തുന്ന ‘സ്റ്റാർഡം’ വെബ് സീരീസ് ചിത്രീകരണം പൂർത്തിയായി

കിംഗ് ഖാൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻഖാൻ സംവിധായകനായി എത്തുന്ന ‘സ്റ്റാർഡം’ വെബ് സീരീസ് ചിത്രീകരണം പൂർത്തിയായി ആറ് എപ്പിസോഡ് അടങ്ങുന്ന ഒരു ചെറിയ സീരീസാണ് ‘സ്റ്റാർഡം’. സിനിമ വ്യാവസായത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സീരിസിന്‍റെ നിര്‍മാണം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ്. മോനാസിങ് കേന്ദ്ര കഥാപാത്രമാകുന്ന സീരീസിൽ ഷാരൂഖ് ഖാൻ, ബോബി ഡിയോൾ, രൺബീർ കപൂർ, രൺവീർ സിംഗ് തുടങ്ങിയവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. സീരിസിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. ആര്യൻ ഖാൻ തന്നെ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സീരീസ് ഈ വര്ഷം തന്നെ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോട്ടുകൾ. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ആര്യൻഖാൻ ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെയും കേക്ക് കട്ട് ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.