സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലോകം എമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2023 സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളില്‍ എത്തും. ഹോംമ്പലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടുര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസിനെ കൂടാതെ ശ്രുതി ഹാസന്‍, പ്രിത്വിരാജ് സുകുമാരന്‍, ജഗപതി ബാബു തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് സലാറിൻരെ ചിത്രീകരണം.
താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്യാത്ത റോളാണെന്നും സലാര്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു. 2020 ഡിസംബറില്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 2021 ല്‍ ആണ്. രവി ബസ്‌റൂര്‍ ആണ് മ്യൂസിക് ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്. ഭുവന്‍ ഗൗഡ സിനിമട്ടോഗ്രാഫി നിര്‍വഹിക്കുന്നു. 2022 ഏപ്രില്‍ 14 ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനാല്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രഭാസും പ്രശാന്ത് നീലുആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് സലാര്‍.