ചലച്ചിത്രകാരൻ കുമാർ സഹാനി (83) അന്തരിച്ചു

നവതരംഗ ഇന്ത്യൻ സിനിമയുടെ തുടക്കക്കാരിൽ ഒരാളെന്ന വിശേഷണമുള്ള ചലച്ചിത്രകാരൻ കുമാർ സഹാനി (83) അന്തരിച്ചു. ലോക സിനിമയുമായി ഇന്ത്യൻ സിനിമയെ അടുപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച കുമാർ സഹാനി എന്ന ചലച്ചിത്രകാരന്റെ വിയോഗത്തോടെ ഒരു യുഗത്തിന് തിരശ്ശീല വീണു. മായ ദർപ്പണ്‍ (1972), തരംഗ് (1984), ഖയാല്‍ ഗാഥ (1989), കസ്‌ബ (1990) എന്നിവയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിലെ പ്രമുഖ ചിത്രങ്ങള്‍. 1940 ഡിസംബർ ഏഴിന് അവിഭക്ത ഇന്ത്യയിലെ സിന്ധിലാണ് ജനനം. വിഭജനത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.

പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരായിരുന്ന കുമാർ സാഹ്‌നി ആധുനിക ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ചലച്ചിത്ര സൈദ്ധാന്തികരിൽ ഒരാൾ ആയി പരിഗണക്കാവുന്ന വ്യക്തിത്വമാണ് സഹാനി. സത്യജിത് റായിയും ഋത്വിക് ഘട്ടക്കും മൃണാൾസെന്നും തങ്ങളുടെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയ നിയോറിയിലിസ്റ്റ് സിനിമാസങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട് ഒരു സഞ്ചാരമായിരുന്നു കുമാർ സാഹ്‌നിയും സഹയാത്രികരും കൊണ്ടുവന്ന നവസിനിമാസങ്കൽപ്പം.

1972ൽ ആണ് അദ്ദേഹം മായാ ദർപൺ ഒരുക്കുന്നത്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആ വർഷം ചിത്രം നേടുകയും ചെയ്തു. 1989-ൽ ഖായൽ ​ഗാഥയും 1991-ൽ ഭവനതരണയും സാഹ്നി ഒരുക്കി. പിന്നീട് 1997-ൽ രബീന്ദ്രനാഥ് ടാ​ഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ അദ്ദേഹം സിനിമ ആക്കിയിരുന്നു.