ഐസിസിയുടെ മികച്ച ടെസ്റ്റ് താരങ്ങളുടെ പട്ടികയിൽ ആർ അശ്വിനും

ഈ വര്‍ഷത്തെ ഐസിസിയുടെ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശമായി. അടുത്ത മാസമായിരിക്കും മികച്ച ടെസ്റ്റ് താരത്തെ ഐസിസി പ്രഖ്യാപിക്കുന്നത്. സാധ്യതാ പട്ടികയില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട്, ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ കൈല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ടെസ്റ്റ് ടീം നായകനും ഓപ്പണറുമായ ദിമുത് കരുണരത്‌നെ എന്നിവരാണ് പുരസ്‌കാരപ്പട്ടികയിലുള്ള മറ്റു മൂന്നു താരങ്ങള്‍.

ഓസ്ട്രേലിയയിലെ പരമ്പര വിജയത്തിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിലും ബാറ്റു കൊണ്ടും പന്തുകൊണ്ടും നിര്‍ണായക സംഭാവന നല്‍കിയതാണ് അശ്വിന് ടെസ്റ്റ് താരമാവാനുള്ള പട്ടികയില്‍ ഇടം നല്‍കിയത്. ഈ വര്‍ഷം കളിച്ച എട്ടു ടെസ്റ്റുകളില്‍ 16.23 പ്രഹരശഷിയില്‍ 52 വിക്കറ്റാണ് അശ്വിന്‍ എറിഞ്ഞിട്ടത്. ഇന്ത്യക്കു വേണ്ടി ഏറ്റവും വേഗതിൽ 100 വിക്കറ്റ് തികച്ച ബൗളർ ആണ് അശ്വിൻ.(18ആമതെ ടെസ്റ്റ്). ഒരു ടെസ്റ്റിൽ 100 റൺസും 5വിക്കെറ്റും നേടുക എന്ന അപൂർവ നെട്ടം രണ്ട് തവണ നേടിയ ഒരെ ഒരു ഇന്ത്യൻ താരവും അശ്വിൻ ആണ്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ കൂടിയായ ജോ റൂട്ട് അവിശ്വസനീയ പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവച്ചത്. 15 ടെസ്റ്റുകളില്‍ നിന്നും ആറു സെഞ്ച്വറികളടക്കം 1708 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.2006-ൽ 99.33 ശരാശരിയിൽ 1788 റൺസ് നേടിയ മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ മുഹമ്മദ് യൂസഫാണ് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന ബാറ്റ്സ്മാൻ പട്ടികയിൽ ഒന്നാമൻ.

ന്യൂസിലൻഡിന്റെ പേസ് സെൻസേഷൻ കൈൽ ജാമിസണാണ് പട്ടികയിലെ മൂന്നാമതായി ഇടം പിടിച്ചിരിക്കുന്നത്, അടുത്തിടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 50 വിക്കറ്റ് തികച്ച ജാമിസൺ, ഇന്ത്യയ്‌ക്കെതിരായ ഉദ്ഘാടന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിയിൽ ഏഴ് വിക്കറ്റ് വീഴ്ത്തുകയും 16 പന്തിൽ നിന്ന് 21 റൺസ് നേടുകയും ചെയ്തതിന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.