ഐ പി എൽ; ആർ സി ബി പുറത്ത്, സഞ്ജുവിന്‍റെ രാജസ്ഥാൻ സംഘം ക്വാളിഫയറില്‍

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. ആര്‍സിബി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. യശസ്വി ജയ്സ്വാള്‍ 30 പന്തിൽ 45 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സെത്തു.

മത്സരത്തിൽ ഭേദപ്പെട്ട തുടക്കമാണ് റോയൽ ചലഞ്ചേഴ്സിന് ലഭിച്ചത്. വിരാട് കോഹ്‍ലി 33, കാമറൂൺ ​ഗ്രീൻ 27, രജത് പാട്ടിദാർ 34, മഹിപാൽ ലോംറോർ 32 എന്നിങ്ങനെ സ്കോർ ചെയ്തു. എങ്കിലും കൃത്യമായ ഇടവേളകളിൽ റോയൽ ചലഞ്ചേഴ്സിന് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 172-8, രാജസ്ഥാന്‍ 19 ഓവറില്‍ 174-6.