ഓസ്‌ട്രേലിയൻ ഓപ്പൺ: റാഫേൽ നദാൽ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കെൻസി മക്‌ഡൊണാൾഡിന് മുന്നിലാണ് നിലവിലെ ചാമ്പ്യൻ തോൽവി ഏറ്റുവാങ്ങിയത്. സ്കോർ: 6-4, 6-4, 7-5. മത്സരത്തിനിടെ നദാലിനു പരുക്കേറ്റിരുന്നു. .മത്സരത്തിനിടെ നദാലിന് പരിക്കേറ്റതും തിരിച്ചടിയായി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നദാലിന്റെ ഏറ്റവും മോശം ഗ്രാന്‍ഡ്സ്ലാം ഫലമാണിത്. രണ്ടാം സെറ്റിനിടെ തന്നെ ഇടുപ്പ് വേദന അലട്ടിയിരുന്നു.ഓസ്‌ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ കൂടിയാണ് നദാൽ.