വീണ്ടും പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ ടീം; ഹൊറർ കോമഡി ചിത്രം ‘ഭൂത് ബംഗ്ല’ ഒരുങ്ങുന്നു

പതിനാല് വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ച് പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ ടീം. പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ ടീം. മോഷന്‍ പോസ്റ്ററിനൊപ്പമാണ് പേര് സഹിതം ചിത്രം അക്ഷയ് കുമാറിന്റെ പിറന്നാൾ ദിനത്തിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിന്‍റെ പേര്. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 2025 ല്‍ പ്രദര്‍ശനത്തിനെത്തും. രാത്രി ഒരു പഴയ ബംഗ്ലാവിന് മുന്നില്‍ നില്‍ക്കുന്ന അക്ഷയ് കുമാര്‍ കഥാപാത്രമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. കോട്ട് ധരിച്ച് നില്‍ക്കുന്ന അക്ഷയ്‍യുടെ കൈയില്‍ ഒരു പാല്‍ പാത്രമുണ്ട്. തോളില്‍ ഒരു കരിമ്പൂച്ചയും.

മലയാളത്തിലെ ജനപ്രിയ ചിത്രം വെള്ളാനകളുടെ നാടിന്റെ റീമേക്ക് ആയി 2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം. അതേസമയം തുടര്‍ പരാജയങ്ങളുടെ ക്ഷീണത്തിലാണ് അക്ഷയ് കുമാര്‍. ഹിറ്റ് കോമ്പോ ആയിരുന്ന പ്രിയദര്‍ശനൊപ്പം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇത് ഏഴാം തവണയാണ് അക്ഷയ് കുമാർ – പ്രിയദർശൻ ടീം ഒന്നിക്കുന്നത്